കേരളം

കുപ്പിയില്‍ പെട്രോള്‍ ഇല്ല, ബൈക്കിന്റെ ടാങ്ക് ഊരിക്കൊണ്ടുവന്ന് പെട്രോളടിച്ച് യുവാക്കള്‍, വ്യത്യസ്ത ചലഞ്ച്; വീഡിയോ വൈറല്‍

സമകാലിക മലയാളം ഡെസ്ക്

പെട്രോള്‍ തീര്‍ന്ന് ഇരുചക്രവാഹനങ്ങള്‍ വഴിയില്‍ കിടക്കുമ്പോള്‍, വഴിയരുകില്‍ ഉപേക്ഷിക്കപ്പെട്ട കുപ്പി തപ്പിയെടുത്ത് അതില്‍ പെട്രോള്‍ വാങ്ങിയ അനുഭവങ്ങള്‍ നിരവധിയുണ്ട് മലയാളികള്‍ക്ക്. എന്നാല്‍, അടുത്ത കാലത്തായി പെട്രോള്‍ പമ്പുകളില്‍ കുപ്പികളില്‍ ഇന്ധനം നല്‍കരുത് എന്ന വ്യവസ്ഥ കര്‍ശനമാക്കിയിരിക്കുകയാണ് അധികൃതര്‍. ഇതോടെ പുതിയ ചലഞ്ചുമായി എത്തിയിരിക്കുകയാണ് ഒരു സംഘം യുവാക്കള്‍. ഇതിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയാണ്. 

പെട്രോള്‍ തീര്‍ന്ന ബൈക്കിന്റെ ടാങ്ക് ഊരിയെടുത്തുകൊണ്ടുവന്ന് പെട്രോള്‍ അടിക്കുന്നതാണ് പുതിയ ചലഞ്ച്. പ്ലാസ്റ്റിക് കുറ്റികളില്‍ ഇന്ധനം നല്‍കാന്‍ പാടില്ലെന്നാണ് എക്‌സ്‌പ്ലോസീവ് നിയമം. പ്രത്യേകം തയ്യാറാക്കിയ കന്നാസുകളില്‍ മാത്രമേ ഇന്ധനം നല്‍കാനാകൂ എന്നും ചട്ടം അനുശാസിക്കുന്നു. പല തവണയായി ഈ നിയമം നടപ്പിലാക്കാന്‍ നോക്കിയിരുന്നുവെങ്കിലും യാത്രക്കാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് നടന്നിരുന്നില്ല. ഇതോടെയാണ് നിയമം കര്‍ശനമാക്കിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ