കേരളം

കെ സുരേന്ദ്രനെ തള്ളി പി എസ് ശ്രീധരന്‍പിള്ള; 'ശബരിമല മുഖ്യപ്രചാരണ വിഷയമാക്കുമെന്ന് ഒരിടത്തും പറഞ്ഞിട്ടില്ല'

സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട : ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പത്തനംതിട്ട സീറ്റിനെ ചൊല്ലിയുള്ള ബിജെപിയിലെ ഗ്രൂപ്പ് പോര് ഇനിയും അണഞ്ഞിട്ടില്ല. ഇതിന് തെളിവാണ് പത്തനംതിട്ടയിലെ ബിജെപി സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രനെ പരസ്യമായി തള്ളിപ്പറഞ്ഞ് പി എസ് ശ്രീധരന്‍പിള്ള രംഗത്തെത്തിയത്. ശബരിമല വിഷയം ബിജെപി മുഖ്യപ്രചാരണ വിഷയമാക്കുമെന്ന് എവിടെയും പറഞ്ഞിട്ടില്ലെന്നാണ് ശ്രീധരന്‍പിള്ള വ്യക്തമാക്കിയത്. 

ബിജെപിയുടെ സംസ്ഥാന അധ്യക്ഷന്‍ ഞാനാണ്. ശബരിമലയെ മുഖ്യ പ്രചാരണ വിഷയമാക്കുമെന്ന് ഒരിടത്തും പറഞ്ഞിട്ടില്ല. ഞങ്ങള്‍ അതിനെ മുഖ്യ പ്രചരണായുധമാക്കി കൊണ്ടുപോകുന്നില്ല. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വികസനനേട്ടങ്ങള്‍ മുന്‍നിര്‍ത്തിയാണ് ബിജെപിയുടെ പ്രചാരണം.

ഇനിയും വേണം മോദി ഭരണം എന്ന മുദ്രാവാക്യവുമായാണ് ഈ തെരഞ്ഞെടുപ്പിനെ ബിജെപി നേരിടുന്നതെന്നും ശ്രീധരന്‍പിള്ള പറഞ്ഞു. ശബരിമലയാണ് പത്തനംതിട്ട മണ്ഡലത്തിലെ ബിജെപിയുടെ പ്രധാന പ്രചാരണ വിഷയമെന്ന് സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഈ നിലപാടാണ് ശ്രീധരന്‍ പിള്ള തള്ളിക്കളഞ്ഞത്. 

പത്തനംതിട്ട സീറ്റിന് വേണ്ടി അവസാന നിമിഷം വരെയും പി എസ് ശ്രീധരന്‍പിള്ള ശ്രമിച്ചിരുന്നു. എന്നാല്‍ കേന്ദ്ര നേതൃത്വത്തിന്റെയും ആര്‍എസ്എസ് നേതൃത്വത്തിന്റെയും താല്‍പ്പര്യം കെ സുരേന്ദ്രന് അനുകൂലമാകുകയായിരുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍