കേരളം

രാഹുല്‍ വയനാട്ടില്‍ മല്‍സരിക്കുമെന്ന് പറഞ്ഞിട്ടില്ല; തീരുമാനം വൈകില്ലെന്ന് ഉമ്മന്‍ചാണ്ടി

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട് : കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി വയനാട്ടില്‍ മല്‍സരിക്കുമെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. രാഹുല്‍ മല്‍സരിക്കുമെന്ന സൂചന താന്‍ നല്‍കിയിട്ടില്ല. രാഹുല്‍ കേരളത്തില്‍ മല്‍സരിക്കണമെന്ന ആവശ്യം മുന്നോട്ട് വെക്കുകയാണ് ചെയ്തത്. 

രാഹുല്‍ഗാന്ധി ഒരു സമയത്തും രണ്ടാമതൊരു സീറ്റില്‍ മല്‍സരിച്ചിട്ടില്ല. രണ്ടാമതൊരു സീറ്റില്‍ മല്‍സരിക്കുമെന്ന് അദ്ദേഹം ഇതുവരെ സൂചന പോലും നല്‍കിയിട്ടില്ല. കര്‍ണാടകത്തില്‍ നിന്നും തമിഴ്‌നാട്ടില്‍ നിന്നും ആവശ്യമുയര്‍ന്നതിന് പിന്നാലെ, കേരളത്തില്‍ നിന്നും അദ്ദേഹം മല്‍സരിക്കണമെന്ന് താന്‍ ആവശ്യം ഉന്നയിക്കുകയാണ് ചെയ്തത്. 

അതല്ലാതെ രാഹുല്‍ വരുമെന്ന സൂചനയൊന്നും താന്‍ നല്‍കിയിട്ടില്ല. വരുമെന്ന സൂച രാഹുല്‍ഗാന്ധിക്ക് മാത്രമേ നല്‍കാനാകൂ. വയനാട് സീറ്റിന്റെ കാര്യത്തില്‍ വൈകാതെ തന്നെ ഹൈക്കമാന്‍ഡ് തീരുമാനം എടുക്കുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി