കേരളം

ലോക്‌സഭ തെരഞ്ഞെടുപ്പ് : ആദ്യ നാമനിര്‍ദേശ പത്രിക തിരുവനന്തപുരത്ത്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ ആദ്യ നാമനിര്‍ദേശ പത്രിക തിരുവനന്തപുരത്ത് സമര്‍പ്പിച്ചു. തിരുവനന്തപുരം ലോക്‌സഭ മണ്ഡലത്തിലെ എസ് യു സിഐ സ്ഥാനാര്‍ത്ഥി എസ് മിനിയാണ് ആദ്യ പത്രിക സമര്‍പ്പിച്ചത്. വരണാധികാരിയായ തിരുവനന്തപുരം ജില്ലാ കളക്ടര്‍ക്ക് മുമ്പാകെയാണ് മിനി നാമനിര്‍ദേശ പത്രിക നല്‍കിയത്. 

ഇന്ന് രാവിലെ 11മണി മുതലാണ് പത്രിക സമർപ്പണത്തിന് തുടക്കമായത്. ഏപ്രിൽ നാല് വരെ സ്ഥാനാർത്ഥികൾക്കു നാമനിർദേശ പത്രിക സമർപ്പിക്കാം. പത്രികകളുടെ സൂക്ഷ്മ പരിശോധന ഏപ്രിൽ അഞ്ചിനാണ്. പിൻവലിക്കാനുള്ള തീയതി എട്ടിനും. വോട്ടെടുപ്പ് 23ന് നടക്കും. 

പത്രിക ലഭിക്കുന്നതോടെ സ്ഥാനാർത്ഥികളും പ്രചാരണ നടപടികളും തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിരീക്ഷണത്തിലാകും. പ്രചാരണച്ചെലവ്, പെരുമാറ്റച്ചട്ട ലംഘനം തുടങ്ങിയവ പത്രിക ലഭിച്ച ശേഷമാണു കമ്മീഷൻ പരിശോധിക്കുക. ഉദ്യോഗസ്ഥർക്കുള്ള പരിശീലനം ചില ജില്ലകളിൽ ഇന്നലെ ആരംഭിച്ചു. വോട്ടിങ് യന്ത്രം തരംതിരിക്കൽ അടുത്തയാഴ്ച ആരംഭിക്കും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി