കേരളം

സ്വന്തം കുടുംബത്തിലുളളവരെ കുറിച്ച് ഈ പരാമര്‍ശം നടത്തുമോ?; ആക്രമിക്കപ്പെട്ട നടിയുടെ പേര് വെളിപ്പെടുത്തിയതിന് പി സി ജോര്‍ജിന് ഹൈക്കോടതിയുടെ വിമര്‍ശനം 

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ആക്രമിക്കപ്പെട്ട നടിയുടെ പേര് വെളിപ്പെടുത്തിയെന്ന കേസില്‍ പി സി ജോര്‍ജിനെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി. ആരെക്കുറിച്ചും എന്തും പറയാമെന്നാണോ എന്ന് ഹൈക്കോടതി ചോദിച്ചു. ആക്രമിക്കപ്പെട്ട നടിയുടെ പേര് വെളിപ്പെടുത്തിയതിനാണ് ഹൈക്കോടതിയുടെ വിമര്‍ശനം. സ്വന്തം കുടുംബത്തിലുളളവരെ കുറിച്ച് ഈ പരാമര്‍ശം നടത്തുമോയെന്നും കോടതി ചോദിച്ചു. 

കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിയുടെ പേര് വെളിപ്പെടുത്തിയതിനെ തുടര്‍ന്ന് തനിയ്‌ക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണമെന്ന ആവശ്യമുന്നയിച്ചാണ് പി സി ജോര്‍ജ്ജ് ഹൈക്കോടതിയെ സമീപിച്ചത്. ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് കോടതി ജോര്‍ജിനെതിരെ രൂക്ഷ വിമര്‍ശനം നടത്തിയത്. ആരെക്കുറിച്ചും എന്തും പറയാമെന്നാണോ എന്ന് ചോദിച്ച കോടതി സ്വന്തം കുടുംബത്തിലുളളവരെ കുറിച്ച് ഈ പരാമര്‍ശം നടത്തുമോയെന്നും ഓര്‍മ്മിപ്പിച്ചു. കേസ് റദ്ദക്കണമെന്ന ആവശ്യം കോടതി അംഗീകരിക്കാതിരുന്നതിനെ തുടര്‍ന്ന് ജോര്‍ജ് ഹര്‍ജി പിന്‍വലിച്ചു. 
ഹര്‍ജിയിലും നടിയുടെ പേരു പരാമര്‍ശിച്ചതില്‍ കോടതി അതൃപ്തി രേഖപ്പെടുത്തി. 

പി സി ജോര്ജിന്റെ ഹര്‍ജി സിംഗിള്‍ ബെഞ്ചാണ് പരിഗണിച്ചത്. നടിയുടെ പേര് വെളിപ്പെടുത്തിയതിനും നടിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയതിനും നെടുമ്പാശ്ശേരി പൊലീസാണ് പി സി ജോര്‍ജിനെതിരെ കേസെടുത്തത്.ആക്രമണത്തിനിരയായ നടി മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതിന് പിന്നാലെയായിരുന്നു കേസ് രജിസ്റ്റര്‍ ചെയ്തത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇപി ജയരാജന്‍ ബിജെപിയിലേക്ക് പോകുമെന്നത് പച്ചനുണ; മുഖ്യമന്ത്രി പറഞ്ഞതോടെ ജനങ്ങള്‍ക്ക് ബോധ്യമായി; വോട്ടിങ്ങിനെ ബാധിച്ചില്ലെന്ന് ജയരാജന്‍

വിശ്വസുന്ദരി മത്സരത്തിന് സൗദി അറേബ്യയും?, പ്രതീക്ഷയില്‍ റൂമി ഖഹ്താനി; ചര്‍ച്ച നടക്കുകയാണെന്ന് സംഘാടകര്‍

'കൂതറ വർക്ക്, തക്കാളിപ്പെട്ടിയും തെർമോക്കോളും അടുക്കി വെച്ചാൽ സെറ്റാവില്ല': അശ്വന്ത് കോക്കിന് മറുപടിയുമായി 'തങ്കമണി' ആർട്ട് ഡയറക്ടർ

സിക്‌സര്‍ പൂരം! കൊല്‍ക്കത്ത - പഞ്ചാബ് മത്സരത്തില്‍ പറന്നിറങ്ങിയ റെക്കോര്‍ഡ്

ചെന്നൈ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ കണ്ടെത്തിയ മൃതദേഹം മലയാളി നഴ്‌സിന്റേത്