കേരളം

അരുണിനു നേരെ ആക്രോശത്തോടെ പാഞ്ഞടുത്ത് നാട്ടുകാര്‍, തെറിവിളി, രോഷ പ്രകടനം; പൊലീസ് ജീപ്പില്‍ മാറ്റി

സമകാലിക മലയാളം ഡെസ്ക്

തൊടുപുഴ: ഏഴു വയസുകാരനെ ക്രൂരമായി ആക്രമിച്ച അരുണ്‍ ആനന്ദിനെ തെളിവെടുപ്പിനായി എത്തിച്ചപ്പോള്‍ നാട്ടുകാരുടെ രോഷപ്രകടനം. അരുണ്‍ ആനന്ദിനെ തൊടുപുഴയിലെ വീട്ടില്‍ എ്ത്തിച്ചപ്പോഴാണ് ആക്രോശവുമായി നാട്ടുകാര്‍ ഓടിയടുത്തത്.

അമ്മയുടെ സുഹൃത്തായ അരുണ്‍ ആനന്ദിന്റെ ആക്രമണത്തിനിരയായ ഏഴുവയുകാരന്‍ ആശുപത്രിയില്‍ അതീവ ഗുരുതരാവസ്ഥയില്‍ കഴിയുന്നതിനിടെയാണ് ഇയാളെ തെളിവെടുപ്പിന് കുമാരമംഗലത്തെ വീട്ടില്‍ എത്തിച്ചത്. അരുണ്‍ കുട്ടിയോടു ചെയ്ത ക്രൂരതകള്‍ ഇളയ കുട്ടിയിലൂടെ മൊഴിയിലൂടെയാണ് പുറംലോകം അറിഞ്ഞത്. തെളിവെടുപ്പിനെത്തിച്ചപ്പോള്‍ ആക്രോശവുമായി നാട്ടുകാര്‍ അരുണിനു നേരെ പാഞ്ഞടുക്കുകയായിരുന്നു. പൊലീസ് ഇയാളെ സുരക്ഷിതമായി വാഹനത്തില്‍ കയറ്റി കൊണ്ടുപോയെങ്കിലും രോഷാകുലരായ നാട്ടുകാര്‍ തെറിവിളിയോടെയാണ് യാത്രയാക്കിയത്. 

ഒരു മാസമേ ആയിട്ടുള്ളൂ അരുണും ഈ കുടുംബവും കുമാര മംഗലത്ത് താമസമാക്കിയിട്ട്. അരുണിനും കുട്ടികളുടെ അമ്മയായ യുവതിക്കും നാട്ടുകാരുമായി ബന്ധമൊന്നുമില്ലായിരുന്നു. എന്നാല്‍ കുട്ടികള്‍ ചിലരുമായെങ്കിലും അടുപ്പം സ്ഥാപിച്ചിരുന്നെന്നാണ് നാട്ടുകാര്‍ പറയുന്നത്. 

ഇളയ കുട്ടി ബെഡ്ഡില്‍ മൂത്രമൊഴിച്ചതിന് അരുണ്‍ മൂത്ത കൂട്ടിയെ ചവിട്ടുകയും പിന്നീട് രണ്ട് തവണ വലിച്ചെറിയുകയും ചെയ്‌തെന്നാണ് പൊലീസ് പറയുന്നത്. രണ്ടാമത്തെ വീഴ്ചയിലാണ് കുട്ടിക്ക് ഗുരുതര പരിക്കേറ്റതെന്ന് പൊലീസ് പറയുന്നു. 

വധശ്രമം, ആയുധം ഉപയോഗിച്ച് ഭീഷണിപ്പെടുത്തല്‍ എന്നി വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ഇതിന് പുറമേ കുട്ടികള്‍ക്ക് എതിരെയുളള അതിക്രമത്തിനും കേസെടുത്തിട്ടുണ്ട്. 

നേരത്തെ കൊലപാതകകേസില്‍ വെറുതെ വിട്ട ആളാണ് അരുണെന്ന് പൊലീസ് അറിയിച്ചു. യുവതിയെ തിരുവനന്തപുരത്താണ് വിവാഹം ചെയ്തിരുന്നത്. ഭര്‍ത്താവ് എഴുമാസം മുമ്പ് ഹൃദയാഘാതംമൂലം മരിച്ചു. അതിനുശേഷമാണ് ഭര്‍ത്താവിന്റെ ബന്ധുവായ യുവാവ് ഇവരോടൊപ്പം താമസിച്ചു തുടങ്ങിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്മാര്‍ട്ട് സിറ്റിയിലെ അപകടം: ഒരാള്‍ മരിച്ചു; പരിക്കേറ്റ അഞ്ചുപേര്‍ ചികിത്സയില്‍

അക്ഷയതൃതീയയ്ക്ക് സ്വര്‍ണം വാങ്ങാന്‍ പ്ലാനുണ്ടോ?; ശ്രദ്ധിക്കേണ്ട അഞ്ചുകാര്യങ്ങൾ

ഭര്‍ത്താവുമായി വഴക്ക്, പിഞ്ചുമകനെ മുതലകള്‍ക്ക് എറിഞ്ഞ് കൊടുത്ത് അമ്മ; ദാരുണാന്ത്യം

സ്മാര്‍ട്ട് സിറ്റിയില്‍ കെട്ടിട നിര്‍മ്മാണത്തിനിടെ അപകടം: നാലുപേര്‍ക്ക് പരിക്ക്

'15ാം വയസ്സിൽ അച്ഛനെ നഷ്ടപ്പെട്ടവളാണ്; എന്റെ ഭാര്യയുടെ ദുഃഖത്തേപ്പോലും പരിഹസിച്ചവര്ക്ക് നന്ദി': കുറിപ്പുമായി മനോജ് കെ ജയൻ