കേരളം

കൊല്ലരുതേയെന്ന് തുഷാര അലറി വിളിക്കും...; അല്‍പം ചോറുകഴിക്കുന്നത് കണ്ടപ്പോള്‍ കാലുകൊണ്ട് തട്ടിക്കളഞ്ഞു...

സമകാലിക മലയാളം ഡെസ്ക്

രുനാഗപ്പള്ളിയില്‍ പട്ടിണിക്കിട്ട് കൊന്ന തുഷാരയോട് ഭര്‍തൃവീട്ടുകാര്‍ ചെയ്തിരുന്നത് സമാനതകളില്ലാത്ത ക്രൂരകൃത്യങ്ങള്‍. ഭക്ഷണം കൊടുക്കാതെ നിരന്തരം പീഡിപ്പിച്ചാണ് തുഷാരയെ ഇവര്‍ കൊന്നതെന്ന് അയല്‍വാസികള്‍ പറയുന്നു. ചിലപ്പോഴൊക്കെ അവള്‍ എന്നെ കൊല്ലല്ലേ എന്ന് അലറി വിളിക്കും. പിന്നെ കരച്ചില്‍ കേള്‍ക്കില്ല. അതിന്റെ വായില്‍ എന്തോ തിരുകി വയ്ക്കുന്നതാണ്. പലതവണ ഞങ്ങള്‍ നാട്ടുകാരും അയല്‍ക്കാരും ഇടപെട്ടിട്ടുണ്ട്. അപ്പോഴെല്ലാം അവര്‍ ഞങ്ങളെ ഭീഷണിപ്പെടുത്തും. നിങ്ങള്‍ ആരാണ് ഇതൊക്കെ ചോദിക്കാനെന്ന തരത്തില്‍. ഒരു ദിവസം അടികൊണ്ട് ആകെ തളര്‍ന്ന് ആ കൊച്ച് എന്റെ വീട്ടിലേക്ക് ഓടിക്കയറി. പിന്നാലെ എത്തിയ ആ ദുഷ്ടന്‍ അതിനെ വലിച്ചിഴച്ചു കൊണ്ടുപോവുകയായിരുന്നു...' അയല്‍വാസി പറയുന്നു. 

തുഷാരയ്ക്ക് ഭക്ഷണം പോലും കൊടുക്കില്ലായിരുന്നു. ഒരിക്കല്‍ ആ കൊച്ച് കുറച്ച് ചോറ് കഴിക്കുന്നത് കണ്ട് അവളുടെ ഭര്‍ത്താവ് കയറിവന്നു. അവള്‍ കഴിച്ചുകൊണ്ടിരുന്ന ആ അന്നം അവന്‍ കാലുകൊണ്ടു തട്ടിയെറിഞ്ഞു. ആ കൊച്ചിനെ ഇടിച്ചു കൊല്ലാക്കൊല ചെയ്തു. ഇതൊക്കെ കണ്ടു ഞാന്‍ കേസ് കൊടുത്തതാണ്. പക്ഷേ ഒരു ഗുണവുമുണ്ടായില്ല. പേടിച്ചിട്ടാകും അവള്‍ ആരോടും പരാതി പറയാഞ്ഞത്.- അയല്‍വാസിയായ യുവതി പറഞ്ഞു.

സ്ത്രീധനത്തിന്റെ പേരില്‍ പട്ടിണിക്കിട്ടതിനെ തുടര്‍ന്നാണ് 22കാരിയായ തുഷാര മരിക്കുന്നത്. തുഷാരയ്ക്ക് പലപ്പോഴും പഞ്ചസാര വെള്ളം കൊടുക്കുകയും അരി കുതിര്‍ത്തു നല്‍കുകയും ചെയ്തു.
ഭക്ഷണം ഇല്ലാത്തതും മാനസികവും ശാരീരികവുമായ പീഡനവുമാണ് മരണകാരണമെന്നു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നതായി പൊലീസ് അറിയിച്ചു.  മരിക്കുമ്പോള്‍ തുഷാരയുടെ ഭാരം 20 കിലോ മാത്രമായിരുന്നു. അസ്ഥികൂടം പോലെ ചുരുങ്ങിയ അവസ്ഥയിലായിരുന്നു ശരീരമെന്നാണു പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ