കേരളം

നഗരസഭാ ഓഫീസില്‍ അടിവസ്ത്രം മാത്രം ധരിച്ച് ജീവനക്കാരന്റെ അഴിഞ്ഞാട്ടം; 'ഫ്രീ ഷോ' നീണ്ടത് ഒരു മണിക്കൂറോളം

സമകാലിക മലയാളം ഡെസ്ക്

ആലുവ; ആലുവ നഗരസഭാ ഓഫീസില്‍ മദ്യപിച്ചെത്തിയ ജീവനക്കാരന്‍ അടിവസ്ത്രം മാത്രം ധരിച്ച് അഴിഞ്ഞാടി. ജോലിക്കിടെ മദ്യപിച്ചെത്തിയ ജീവനക്കാരനാണ് മറ്റു ജീവനക്കാരെ അസഭ്യം പറഞ്ഞും സ്റ്റെപ്പില്‍ കിടന്നും നഗരസഭാ ഓഫീസിലുള്ളവര്‍ക്കും പൊതുജനങ്ങള്‍ക്കും തലവേദന സൃഷ്ടിച്ചത്. ഒരു മണിക്കൂറോളം ഓഫീസില്‍ അഴിഞ്ഞാടിയ ഉദ്യോഗസ്ഥനെ അവസാനം വീട്ടുകാര്‍ ഓട്ടോയില്‍ എത്തിയാണ് കൊണ്ടുപോയത്. 

ഓഫിസിലെ വിവിധ സെക്ഷനുകളിലെത്തി മറ്റു ജീവനക്കാരെ അസഭ്യം പറഞ്ഞശേഷം ഒന്നാം നിലയിലേക്ക് കയറുന്ന നടയില്‍ കിടന്ന ഇയാളെ സെക്രട്ടറിയുടെ നിര്‍ദേശപ്രകാരം രണ്ട് ജീവനക്കാര്‍ ചേര്‍ന്ന് പിടിച്ച് വലിച്ച് മുറ്റത്തെത്തിച്ചു. തുടര്‍ന്ന് അധികതര്‍ തന്നെയാണ് വീട്ടുകാരെ വിവരം അറിയിച്ചത്. വീട്ടുകാര്‍ ഓട്ടോയുമായി എത്തി നഗരസഭയുടെ പുറകുവശത്തെ ഗെയ്റ്റിലൂടെയാണ് ഇയാളെ കൊണ്ടുപോവുകയായിരുന്നു. 

നഗരസഭധ്യക്ഷ, ഉപാധ്യക്ഷ, സെക്രട്ടറി, സ്ഥിരം സമിതി അധ്യക്ഷര്‍ എന്നിവരുടെ ഓഫിസുകള്‍ സ്ഥിതിചെയ്യുന്ന നിലയിലേക്ക് കയറുന്ന ഭാഗത്തായാണ് ഇയാള്‍ കിടന്നിരുന്നത്. നഗരസഭയില്‍ ഏറ്റവുമധികം ആളുകള്‍ വന്നുപോകുന്നനിലയാണ് ഇത്. കുറച്ചു നാള്‍ക്ക് മുന്‍പ് ഇതേ ജീവനക്കാരന്‍ നഗരസഭാ ഓഫിസിലെത്തിയ ഒരാളെ അടിച്ച് പരിക്കേല്‍പ്പിച്ചിരുന്നു. നഗരസഭാധ്യക്ഷയ്ക്ക് പരാതി നല്‍കിയെങ്കിലും നടപടിയെടുക്കാതെ ഒത്തുതീര്‍പ്പാക്കുകയായിരുന്നു. അച്ചടക്ക ലംംഘനം നടത്തുന്ന ജീവനക്കാര്‍ക്കെതിരേ പരാതി പറഞ്ഞാലും അധികൃതര്‍ നടപടിയെടുക്കാറില്ലെന്നും ആരോപണമുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ