കേരളം

കള്ള വോട്ട്; ജില്ലാ കലക്ടർക്കെതിരെ പരാതി നൽകി കെ സുധാകരൻ

സമകാലിക മലയാളം ഡെസ്ക്

കണ്ണൂർ: കണ്ണൂർ ജില്ലാ കലക്ടർക്കെതിരെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർക്ക് പരാതി നൽകി യു‍ഡിഎഫ് സ്ഥാനാർത്ഥി കെ സുധാകരൻ. ബൂത്തുകളിലെ വെബ് കാസ്റ്റിങ് ദൃശ്യങ്ങൾക്ക് പുറമേ ഇലക്ഷൻ കമ്മീഷന്‍റെ ക്യാമറയിലെ ദൃശ്യങ്ങളും ജില്ലാ കലക്ടർ സിപിഎമ്മിന് നൽകിയെന്ന് കാണിച്ചാണ് പരാതി. 

ഭരണ സ്വാധീനത്തിന് വഴങ്ങി പോളിങ് ബൂത്തുകളിലെ ദൃശ്യങ്ങൾ പകർത്താൻ ഏ‌ർപ്പെടുത്തിയ വീഡിയോ സംവിധാനത്തിന്‍റെ രഹസ്യാത്മകത ജില്ലാ കലക്ടർ നഷ്ടപ്പെടുത്തിയെന്നാണ്  സുധാകരന്‍റെ ആരോപണം. എല്‍ഡിഎഫിന് ലഭിച്ച ദൃശ്യങ്ങളില്‍ കൃത്രിമം കാണിച്ചെന്നും പരാതിയിലുണ്ട്. വെബ് കാസ്റ്റിങ് ഇല്ലാതിരുന്ന 16 ബൂത്തുകളില്‍ വീഡിയോ റെക്കോര്‍ഡിങ് സംവിധാനമായിരുന്നു ഏര്‍പ്പെടുത്തിയത്.

ഇങ്ങനെ ചിത്രീകരിച്ച ദൃശ്യങ്ങളാണ് എല്‍ഡിഎഫിന് ലഭിച്ചത്. രഹസ്യമായി സൂക്ഷിക്കേണ്ട വീഡിയോ ദൃശ്യങ്ങൾ കലക്ടർ എൽ ഡി എഫ് പ്രവർത്തകർക്ക് ലഭ്യമാക്കി. ഇത് ഗുരുതരമായ തെറ്റാണ്. അതിനാൽ വീഡിയോ ദൃശ്യങ്ങൾ രഹസ്യമായി സൂക്ഷിക്കാൻ നടപടിയുണ്ടാകണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആശ്വാസം; കൊടും ചൂട് കുറയുന്നു; ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു

പേര് മാറ്റം 4 തവണ... 3 വട്ടവും കിരീടം!

നീതി തേടി രോഹിത് വെമുലയുടെ അമ്മ, മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയെ കണ്ടു, വീണ്ടും അന്വേഷണമെന്ന് ഉറപ്പ്

ചൂട് ശമിക്കാൻ നല്ല കട്ട തൈര്; പതിവാക്കിയാൽ പ്രമേഹവും കാൻസർ സാധ്യതയും കുറയ്‌ക്കും

തൊഴിലുറപ്പിന്റെ കരുത്തില്‍ ഇനി കണ്ടല്‍ ചെടികളും വളരും; തുടക്കം കവ്വായി കായല്‍തീരത്ത്