കേരളം

കോന്നിയില്‍ ബസും സ്‌കൂട്ടറും കൂട്ടിയിടിച്ച് അച്ഛനും മകള്‍ക്കും ദാരുണാന്ത്യം

സമകാലിക മലയാളം ഡെസ്ക്

കോന്നി: കോന്നി എലിയറക്കല്‍ ജങ്ഷനില്‍ സ്‌കൂട്ടറില്‍ ബസ് ഇടിച്ച് രണ്ട് മരണം. അരുവാപ്പുലം പുളിഞ്ചാനി വാകവേലില്‍ പ്രസാദ് (52), മകള്‍ അനു പ്രസാദ് (അമ്മു-18) എന്നിവരാണു മരിച്ചത്. കോഴഞ്ചേരി സെന്റ് തോമസ് കോളജിലെ ബിഎസ്‌സി അവസാനവര്‍ഷ വിദ്യാര്‍ഥിനിയാണ് മരിച്ച അനു. 

പിതാവ് പ്രസാദ് ദക്ഷിണാഫ്രിക്കയില്‍ നിന്ന് ഇന്നലെയാണു നാട്ടിലെത്തിയത്. ഇരുവരും കോന്നിയില്‍ പോയി വീട്ടിലേക്കു പോകും വഴി എലിയറക്കല്‍വച്ച് പുനലൂര്‍ പത്തനംതിട്ട റൂട്ടിലോടുന്ന വേണാട് സ്വകാര്യ ബസ് സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു. 

ഇവരുമായി ബസ് 10 മീറ്റര്‍ മുന്നോട്ടുപോയിട്ടാണ് നിന്നത്. അനു സംഭവ സ്ഥലത്തുതന്നെ മരിച്ചു. പ്രസാദിനെ പത്തനംതിട്ട ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

യൂറിന്‍ സാമ്പിള്‍ നല്‍കാന്‍ വിസമ്മതിച്ചു; ബജ്‌റംഗ് പൂനിയയ്ക്ക് സസ്‌പെന്‍ഷന്‍

റയലിന് 36ാം കിരീടം... പ്രീമിയര്‍ ലീഗില്‍ സസ്പെന്‍സ്!

'ജാതി സംവരണം ജനാധിപത്യപരമല്ല, സമൂഹത്തിന്റെ ഉന്നമനത്തിന് വേണ്ടത് സാമ്പത്തിക സംവരണം'

കാണാതായ യുവതി മറ്റൊരു വീട്ടില്‍ മരിച്ച നിലയില്‍; വീടു നോക്കാനേല്‍പ്പിച്ച യുവാവ് തൂങ്ങിമരിച്ചു, ദുരൂഹത

സെഞ്ച്വറി; കൗണ്ടിയില്‍ തിളങ്ങി ചേതേശ്വര്‍ പൂജാര