കേരളം

കുശലം മുതൽ അശ്ലീലം വരെ.., പെൺകുട്ടിയുടെ ഫോൺവിളിയിൽ പൊറുതി മുട്ടി ഫയർഫോഴ്സ്, പൊലീസിന് പരാതി

സമകാലിക മലയാളം ഡെസ്ക്

തൃശൂർ : ഒരു പെൺകുട്ടിയുടെ ഫോൺവിളിയിൽ വലയുകയാണ് അ​ഗ്നിരക്ഷാ സേന. കൊടുങ്ങല്ലൂരിൽ നിന്നാണ് പെൺകുട്ടിയുടെ ഫോൺവിളി എത്തുന്നത്. ദിവസേന നൂറിലേറെ തവണയാണ് പെൺകുട്ടി അഗ്നിരക്ഷാ സേനയുടെ നമ്പറിൽ വിളിക്കുന്നത്. വെറുതെ കുശലം പറയുക, അശ്ലീലം പറയുക ഇവയൊക്കെയാണ് കുട്ടിയുടെ നേരമ്പോക്ക്.

ഒടുവിൽ ഫോൺവിളി കൊണ്ട് പൊറുതിമുട്ടിയ അ​ഗ്നിരക്ഷാസേന, പെൺകുട്ടിക്കെതിരെ സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകി. ശല്യക്കാരിയായ കുട്ടിയെ അറസ്റ്റ് ചെയ്യണമെന്നാണ് ആവശ്യം. അഗ്നിരക്ഷാസേനയുടെ ഓഫിസിലെത്തിച്ച് ജോലിയുടെ കഷ്ടപ്പാടുകൾ  മനസിലാക്കി കൊടുത്ത് കൗൺസലിങ് നൽകണമെന്നും ജില്ലാ ഫയർസ്റ്റേഷൻ  ഓഫിസർ ആവശ്യപ്പെടുന്നു. 

തമാശക്കായി അ​ഗ്നിരക്ഷാസേന ഓഫീസിലേക്ക് വിളിക്കുന്നവരും നിരവധിയാണ്. ഇത്തരക്കാർക്കെതിരെ ശക്തമായ നിയമനടപടിക്ക് പോകാനാണ് അ​ഗ്നിരക്ഷാസേനയുടെ തീരുമാനം. നിയമപ്രകാരം തടവുശിക്ഷ വരെ ലഭിക്കാവുന്ന കുറ്റമാണിത്. അനാവശ്യമായൊരു ഫോൺ  കോൾ നശിപ്പിക്കുന്നത് മരണം മുന്നിൽ കാണുന്ന ഏതെങ്കിലും ജീവിതങ്ങൾ  രക്ഷിക്കപ്പെടാനുള്ള സാധ്യതയാണെന്നും അ​ഗ്നിരക്ഷാസേന പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലപ്പുറത്ത് പ്ലസ് വണ്‍ സീറ്റുകള്‍ വര്‍ധിപ്പിക്കും; സര്‍ക്കാര്‍ സ്‌കൂളുകളില്‍ 30 ശതമാനം കൂട്ടും

ഇത്ര സ്വാര്‍ഥനോ ധോനി? അദ്ദേഹം ഇതു ചെയ്യരുതായിരുന്നുവെന്ന് ഇര്‍ഫാന്‍ പഠാന്‍ (വീഡിയോ)

സരണില്‍ രോഹിണിക്കെതിരെ മത്സരിക്കാന്‍ ലാലു പ്രസാദ് യാദവ്; ലാലുവിന്റെ മകള്‍ക്ക് അപരശല്യം

കോഹ്‌ലിയെ തള്ളി ഋതുരാജ് ഒന്നാമത്

ഓസ്‌കര്‍ നേടിയ ഏക ഇന്ത്യന്‍ സംവിധായകന്‍: സത്യജിത്ത് റായ് എന്ന ഇതിഹാസം