കേരളം

നിറത്തിലും വലുപ്പത്തിലും ഒരുപോലെ‌; പുതിയ നൂറുരൂപയുടെ കള്ളനോട്ട് കണ്ടെത്തി 

സമകാലിക മലയാളം ഡെസ്ക്

കണ്ണൂർ: കണ്ണൂർ ഇരിട്ടിയിൽ പുതിയ നൂറുരൂപയുടെ കള്ളനോട്ട് കണ്ടെത്തി. ഇരിട്ടി ടൗണിൽ വഴിയോരത്ത് കച്ചവടംനടത്തുന്ന ബാബു എന്നയാൾക്കാണ് കള്ളനോട്ട് ലഭിച്ചത്. നിറത്തിലും വലുപ്പത്തിലും വ്യത്യാസമൊന്നും ഇല്ലാതിരുന്നതു കൊണ്ടുതന്നെ കള്ളനോട്ടാണെന്ന് ആദ്യം തിരിച്ചറിയാനായില്ല. എന്നാൽ പിന്നീട് ഇരിട്ടി പൊലീസിനെ വിവരമറിയിച്ച് നോട്ട് കൈമാറി.

മലയോരമേഖലയിൽ നൂറിന്റെയും അഞ്ഞൂറിന്റെയും കള്ളനോട്ടിറങ്ങിയിട്ടുണ്ടെന്ന സൂചന നേരത്തെ ലഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ കള്ളനോട്ട് കണ്ടെത്തിയിരിക്കുന്നത്. എന്നാൽ നോട്ട് ആരാണ് നൽകിയതെന്ന് തിരിച്ചറിയാനായിട്ടില്ല. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത