കേരളം

മുന്‍ മന്ത്രി വി വിശ്വനാഥ മേനോന്‍ അന്തരിച്ചു 

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: മുന്‍ മന്ത്രി വി വിശ്വനാഥ മേനോന്‍ അന്തരിച്ചു. 92 വയസ്സായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. രാവിലെ എട്ടരയോടെയാണ് അന്ത്യം. 

രണ്ട് തവണ പാര്‍ലമെന്റ് അംഗമായ വിശ്വനാഥ മേനോന്‍ 1987ല്‍ ഇ കെ നയനാരുടെ മന്ത്രിസഭയില്‍ ധനകാര്യമന്ത്രിയായിരുന്നു. 12 വര്‍ഷം എഫ്എസിടി യൂണിയന്‍ പ്രസിഡന്റായിരുന്ന ഇദ്ദേഹം 14 വര്‍ഷം ഇന്‍ഡല്‍ യൂണിയന്റെയും പ്രസിഡന്റായിരുന്നിട്ടുണ്ട്. കൊച്ചി പോര്‍ട്ട് യൂണിയന്റെയും പ്രസിഡന്റായി വിശ്വനാഥ മേനോന്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. 

പഠനകാലത്തുതന്നെ സ്വാതന്ത്ര്യ സമരത്തിലും സംഘടനാപ്രവർത്തനത്തിലും സജീവമായിരുന്ന അദ്ദേഹം 1945ലാണ് ഇന്ത്യൻ കമ്യൂണിസ‌്റ്റ‌് പാർടിയിൽ അംഗമായത്. 1960ലെ നിയമ സഭാ തെരഞ്ഞെടുപ്പിൽ കമ്യൂണിസ‌്റ്റ‌് പാർടി സ്ഥാനാർഥിയായി എറണാകുളത്തു നിന്ന‌് മൽസരിച്ചെങ്കിലും പരാജയപ്പെട്ടു. 1967 ലെ തെരഞ്ഞെടുപ്പിൽ സിപിഐ എം സ്ഥാനാർഥിയായി മൽസരിച്ച‌് വിജയിച്ചു. മുൻ കേന്ദ്രമന്ത്രി എ എം തോമസിനെതിരെ പതിനാറായിരത്തില്‍പരം വോട്ടിനായിരുന്നു ജയം. 

പിന്നീട് 1971ൽ നടന്ന പാർലമെന്റ‌് തെരഞ്ഞെടുപ്പിൽ മൽസരിച്ചെങ്കിലും പരാജയപ്പെട്ടു. 1974ൽ അദ്ദേഹം വീണ്ടും രാജ്യസഭയിലേക്ക‌് തെരഞ്ഞെടുക്കപ്പെട്ടു. 1987ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിച്ചാണ് ഇ കെ നായനാർ മന്ത്രിസഭയിൽ അം​ഗമായത്. 

നിയമപഠനം പൂർത്തിയാക്കിയ അദ്ദേഹം അഭിഭാഷകനായും പ്രവർത്തിച്ചിട്ടുണ്ട്. ‘കാലത്തിനൊപ്പം മായാത്ത ഓർമകൾ’ എന്ന ആത്മകഥയും ഗാന്ധിയുടെ പീഡാനുഭവങ്ങൾ (നാടക വിവർത്തനം), മറുവാക്ക‌് (ലേഖന സമാഹാരം) എന്നീ ഗ്രന്ഥങ്ങളും വിശ്വനാഥ മേനോന്‍ രചിച്ചു.

ഭാര്യ: കെ പ്രഭാവതി മേനോൻ (റിട്ട. അദ്ധ്യാപിക) മക്കൾ: അഡ്വ. വി അജിത‌് നാരായണൻ, ഡോ. വി മാധവചന്ദ്രൻ
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കശ്മീരില്‍ മലയാളി വിനോദ സഞ്ചാരികളുടെ വാഹനം അപകടത്തില്‍പ്പെട്ടു; ഒരാള്‍ മരിച്ചു, ആറ് പേര്‍ക്ക് ഗുരുതര പരിക്ക്

അബുദാബി രാജ കുടുംബാം​ഗം ശൈഖ് താനൂൻ ബിൻ മുഹമ്മദ് അൽ നഹ്യാൻ അന്തരിച്ചു

സ​ഹകരണ ബാങ്കിലെ നിക്ഷേപം തിരികെ നൽകിയില്ല; വിഷം കഴിച്ച് ​ചികിത്സയിലായിരുന്ന ​ഗൃഹനാഥൻ മരിച്ചു

ഗായിക ഉമ രമണൻ അന്തരിച്ചു

പലസ്തീനെ പിന്തുണച്ച് വിദ്യാർത്ഥികൾ; അമേരിക്കൻ യൂണിവേഴ്സിറ്റികളിൽ പ്രതിഷേധം ശക്തം; 282 പേർ അറസ്റ്റില്‍