കേരളം

മലപ്പുറത്ത് രണ്ട് ലീ​ഗ് പ്രവർത്തകർക്ക് വെട്ടേറ്റു; സിപിഎമ്മെന്ന് ആരോപണം; സ്ഥലത്ത് പൊലീസ് സന്നാഹം

സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: താനൂർ അഞ്ചുടിയിൽ രണ്ട് മുസ്ലീം ലീ​ഗ് പ്രവർത്തകർക്ക് വെട്ടേറ്റു. നഗരസഭാ കൗൺസിലർ ഉൾപ്പടെയുള്ള ലീഗ് പ്രവർത്തകർക്കാണ് വെട്ടേറ്റത്. താനൂർ നഗരസഭാ കൗൺസിലർ   സിപി സലാം, ബന്ധു എപി മൊയ്തീൻകോയ എന്നിവർക്കാണ് ആക്രമണത്തിൽ പരുക്കേറ്റത്.  

മൊയ്തീൻ കോയയെ  ഒരു സംഘം ആളുകൾ വീട്ടിൽ കയറി വെട്ടുകയായിരുന്നു. ഇത് തടുക്കുന്നതിനിടെയാണ് കൗൺസിലർക്ക് വെട്ടേറ്റത്. പരുക്കേറ്റ ഇരുവരേയും കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

ആക്രമണത്തിനു പിന്നിൽ സിപിഎമ്മാണെന്ന് മുസ്ലീം ലീഗ് ആരോപിച്ചു. ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ അഞ്ചുടി ഉൾപ്പടെയുള്ള തീരദേശ മേഖലയിൽ പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ