കേരളം

ഓട്ടിസം ബാധിച്ച പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി പിടിയില്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : തിരുവനന്തപുരത്ത് ഓട്ടിസം ബാധിച്ച പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി പിടിയില്‍. പോത്തന്‍കോട് സ്വദേശി ഷാജഹാനെയാണ് പൊലീസ് പിടികൂടിയത്. ആളൊഴിഞ്ഞ വീട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്നു ഇയാളെന്ന് പൊലീസ് പറഞ്ഞു.

ഓട്ടിസം ബാധിച്ച പെണ്‍കുട്ടി കുളിമുറിയില്‍ കുളിക്കവേ സമീപവാസിയായ ഷാജഹാന്‍ അതിക്രമിച്ച് കയറി ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നാണ് കേസ്. പെൺകുട്ടിയുടെ വൈദ്യപരിശോധനയിൽ പീഡനം നടന്നുവെന്ന് സ്ഥിരീകരിച്ചിരുന്നു. 

പെൺകുട്ടിക്ക് പ്രായപൂർത്തിയായിട്ടില്ല. കുട്ടിയുടെ ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പ്രതിക്കെതിരെ പോക്സോ ചുമത്തി കേസെടുത്തിരുന്നു. പ്രതി ഷാജഹാൻ ബ്ലേഡ് മാഫിയാ സംഘത്തിൽ പെട്ടയാളാണെന്നും മറ്റൊരു പീഡനക്കേസിലെ പ്രതിയാണെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലയാള സിനിമയുടെ 'സുകൃതം'; സംവിധായകന്‍ ഹരികുമാര്‍ അന്തരിച്ചു

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി

മൂന്ന് പവന്റെ സ്വര്‍ണമാലക്ക് വേണ്ടി അമ്മയെ കഴുത്തുഞെരിച്ചുകൊന്നു; മകന്‍ അറസ്റ്റില്‍

കലാമൂല്യവും വാണിജ്യമൂല്യവും അതിവിദഗ്ധമായി സമന്വയിപ്പിച്ചു, ഹരികുമാര്‍ മലയാള സിനിമയ്ക്ക് തീരാനഷ്ടം: മുഖ്യമന്ത്രി