കേരളം

'വിശപ്പിന്റെ വിളിയല്ലേ സാറേ'; പൊലീസ് ജീപ്പിന് മുന്നില്‍ ഐസ്‌ക്രീം നുണഞ്ഞു കുഞ്ഞുങ്ങള്‍; വൈറല്‍ 

സമകാലിക മലയാളം ഡെസ്ക്

പൊലീസ് ജീപ്പിന് മുന്‍പില്‍ ഐസ്‌ക്രീമും നുണഞ്ഞു നില്‍ക്കുന്ന കുട്ടികളുടെ ചിത്രം സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നു. 'വിശപ്പിന്റെ വിളിയല്ലേ സാറേ' എന്ന് ആരോ തലക്കെട്ട് നല്‍കിയ ഈ ചിത്രം വ്യാപകമായാണ് പ്രചരിക്കുന്നത്.  പൊലീസ് ജീപ്പിന് മുന്നില്‍ കളിക്കാന്‍ വന്നിരുന്ന കുഞ്ഞുങ്ങളും അവരെ നോക്കി നില്‍ക്കുന്ന പൊലീസുകാരനുമാണ് ഈ ചിത്രത്തിന് ജീവന്‍ നല്‍കുന്നത്. വാഹനത്തിന് മുന്നില്‍ കളിച്ചുകൊണ്ടിരുന്ന കുട്ടികള്‍ക്ക് പൊലീസുകാരന്‍ തന്നെയാണ് ഐസ്‌ക്രീം വാങ്ങിക്കൊടുത്തതെന്നും സമൂഹമാധ്യമങ്ങളില്‍ ചിലര്‍ വ്യക്തമാക്കുന്നു

നന്‍മ നിറഞ്ഞ പൊലീസുകാരനും ജീപ്പിന് മുന്നില്‍ കളിക്കാനെത്തിയ ഈ കുഞ്ഞുങ്ങളും ആരുടെയും മനസ് നിറയ്ക്കുന്നതാണ്. ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി ജീപ്പ് പാര്‍ക്ക് ചെയ്ത് പോയ ശേഷം മടങ്ങി വരുമ്പോഴാണ് ജീപ്പിന് മുന്നില്‍ മൂന്നു കുഞ്ഞുങ്ങളെ കണ്ടത്. ഇതോടെ സമീപത്തെ കടയില്‍ നിന്നും മൂന്നുപേര്‍ക്കും ഇദ്ദേഹം ഐസ്‌ക്രീം വാങ്ങിക്കൊടുക്കുകയായിരുന്നു. സമൂഹമാധ്യമങ്ങളില്‍ ൈവറലായ ഈ ചിത്രം ഒട്ടേറെ പേരാണ് പങ്കുവച്ചിരിക്കുന്നത്. നന്‍മയുടെ ഈ പൊലീസുകാരനും അഭിനന്ദനം ഏറെയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കുന്നംകുളത്ത് ബസും ബൈക്കും കൂടിയിടിച്ചു; യുവാവിന് ദാരുണാന്ത്യം

ട്രെയിനിൽ നിന്നു വീണ് യാത്രക്കാരന് ദാരുണാന്ത്യം, ആളെ തിരിച്ചറിഞ്ഞിട്ടില്ല

റഷ്യന്‍ മനുഷ്യക്കടത്ത്; രണ്ട് പേര്‍ അറസ്റ്റില്‍, പിടിയിലായത് മുഖ്യഇടനിലക്കാർ

വോട്ട് ചെയ്യാൻ എത്തി; ഇവിഎമ്മിനു മുന്നിൽ ആരതി; മഹാരാഷ്ട്ര വനിതാ കമ്മീഷന്‍ അധ്യക്ഷക്കെതിരെ കേസ്