കേരളം

എസ്എസ്എൽസി ഫലം രണ്ടു മണിമുതൽ വെബ് സൈറ്റുകളിലും ആപ്പിലും

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷാഫലം ഉച്ചയ്ക്കു രണ്ടു മണിക്കു പ്രഖ്യാപിക്കും. രാവിലെ യോ​ഗം ചേർന്ന പരീക്ഷാബോര്‍ഡ് ഫലപ്രഖ്യാപനത്തിന് അനുമതി നല്‍കി. വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയായിരിക്കും ഫലപ്രഖ്യാപനം നടത്തുക. 

രണ്ടുമണി മുതൽതന്നെ www.keralapareekshabhavan.in, www.results.kerala.nic.in, www.results.kite.kerala.gov.in, sslcexam.kerala.gov.in and www. prd.kerala.gov.in എന്നീ വെബ് സൈറ്റുകളിൽ ഫലം അറിയാനാവും. പിആർഡി ലൈവ്, സഫലം ആപ്പുകൾ വഴിയും ഫലമറിയാം.

വ്യക്തിഗത റിസൽറ്റിനു പുറമെ സ്കൂൾ,വിദ്യാഭ്യാസ ജില്ല, റവന്യൂജില്ലാ തലങ്ങളിലുള്ള റിസൽറ്റ് അവലോകനം, വിഷയാധിഷ്ഠിത അവലോകനങ്ങൾ, വിവിധ റിപ്പോർട്ടുകൾ, ഗ്രാഫിക്‌സുകൾ തുടങ്ങിയവ ഉൾക്കൊള്ളുന്ന പൂർണ വിശകലനം പോർട്ടലിലും മൊബൈൽ ആപ്പിലും 'റിസൽറ്റ് അനാലിസിസ്' എന്ന ലിങ്ക് വഴി ലോഗിൻ ചെയ്യാതെ തന്നെ  ലഭ്യമാകും. 

നാലുലക്ഷത്തി പതിനയ്യായിരം  വിദ്യാര്‍ഥികളാണ് പരീക്ഷയെഴുതിയത്. 2,12,615 പെണ്‍കുട്ടികളും 2,22,527 ആണ്‍കുട്ടികളും. ലക്ഷദ്വീപിലും ഗള്‍ഫിലും കേന്ദ്രങ്ങളുണ്ടായിരുന്നു. ആകെ പരീക്ഷ എഴുതിയവര്‍ 4, 35,142. പരീക്ഷാഭവനാണ് ഫലപ്രഖ്യാപനത്തിന്റെ ചുമതല. മുഴുവന്‍സമയ പൊതുവിദ്യാഭ്യാസ ഡയറക്ടറില്ലാതെയാണ് മൂല്യനിര്‍ണയപ്രക്രിയ പൂര്‍ത്തിയാക്കിയത് എന്ന പ്രത്യേകതയുമുണ്ട്. പ്ലസ്ടു പരീക്ഷാഫലം ബുധനാഴ്ച പ്രഖ്യാപിക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍