കേരളം

ഭാര്യ പ്രസവത്തിന് പോയപ്പോള്‍ മറ്റൊരു യുവതിയെ കൂടെതാമസിപ്പിച്ച് ഗര്‍ഭിണിയാക്കി; ഒടുക്കം കയ്യൊഴിഞ്ഞു: യുവാവ് അറസ്റ്റില്‍

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: വിവാഹവാഗ്ദാനം നല്‍കി യുവതിയെ ലൈംഗിക പീഡനത്തിനിരയാക്കിയ കേസില്‍ യുവാവ് അറസ്റ്റില്‍. വയനാട് സുല്‍ത്താന്‍ ബത്തേരി കൈപ്പള്ളി ശ്രീവല്‍സത്തില്‍ ഉണ്ണികൃഷ്ണ(30)നെയാണ് കളമശ്ശേരി പൊലീസ് അറസ്റ്റു ചെയ്തത്. ഇയാളുടെ ഭാര്യ പ്രസവത്തിന് പോയപ്പോള്‍ മറ്റൊരു യുവതിയെ കൂടെ താമസിപ്പിക്കുകയായിരുന്നു. കൊച്ചി ഇടപ്പള്ളിയില്‍ റസ്‌റ്റോറന്റ് ജീവനക്കാരനാണ് ഉണ്ണികൃഷ്ണന്‍.

ഡിസംബറിലാണ് ഇയാളുടെ ഭാര്യ പ്രസവത്തിന് പോയത്. കൂനംതൈ സിപി നഗറിലാണ് ഇയാള്‍ വാടകയ്ക്ക് താമസിച്ചിരുന്നത്. ഭാര്യ പോയ സമയത്ത് സുഹൃത്ത് അഭിദാസിന്റെ സഹായത്തോടെ സമൂഹമാധ്യമം വഴിയാണ് യുവതിയെ പരിചയപ്പെട്ടത്. വിവാഹിതനാണെന്നത് മറച്ചുവെച്ച് വിവാഹവാഗ്ദാനം നല്‍കി കൂടെ താമസിപ്പിക്കുകയായിരുന്നു. ഉണ്ണികൃഷ്ണന്റെ ഭാര്യ പ്രസവം കഴിഞ്ഞ് വരാറായപ്പോള്‍ യുവതിയെ കൂട്ടുകാരന്‍ അഭിദാസിനെ ഏല്‍പിച്ചു

എന്നാല്‍ ഉണ്ണികൃഷ്ണനില്‍ നിന്നു ഗര്‍ഭിണിയായ യുവതി അഭിദാസിനൊപ്പം പോകാന്‍ തയ്യാറായില്ല. പിന്നീടാണ് ഉണ്ണികൃഷ്ണന്‍ വിവാഹിതനാണെന്ന് യുവതി അറിഞ്ഞത്. തന്നെ ഇരുവരും ചേര്‍ന്ന് വഞ്ചിക്കുകയായിരുന്നു എന്നാണ് യുവതിയുടെ പരാതി. അഭിദാസ് ഒളിവിലാണ്. കളമശ്ശേരി പോലീസ് ഇന്‍സ്‌പെക്ടര്‍ എ. പ്രസാദിന്റ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഉണ്ണികൃഷ്ണനെ അറസ്റ്റുചെയ്തത്. 
        
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി