കേരളം

നിപ്പ വൈറസ്: സാബിത്തിന്റെ കൈയിൽ വവ്വാലിന്റെ രക്തം പറ്റിയിരുന്നു; വെളിപ്പെടുത്തലുമായി സുഹൃത്ത്

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്​: നിപ്പ വൈറസ്​ ബാധിച്ച്​ മരിച്ച സാബിത്ത്​ അപകടത്തിൽ പെട്ട വവ്വാലിനെ കൈകൊണ്ട്​ എടുത്തു മാറ്റിയിരുന്നതായി വെളി​പ്പെടുത്തൽ. സാബിത്തിൻെറ സുഹൃത്തും സൂപ്പിക്കട നിവാസിയുമായ ബീരാൻ കുട്ടിയാണ്​ ഇക്കാര്യം പറഞ്ഞത്​. തൻെറ കൈയിൽ വവ്വാലിൻെറ രക്തം പറ്റിയതായി സാബിത്ത്​ പറഞ്ഞിരുന്നെന്നും ബീരാൻകുട്ടി പറയുന്നു.

നേരത്തെ ബീരാൻകുട്ടി ഇക്കാര്യം പറയാതിരുന്നതിനാൽ ആരോഗ്യ വകുപ്പിൻെറ പരിശോധനയിൽ അത്​ ഉൾ​പ്പെട്ടിരുന്നില്ല. സാബിത്തിന്​ വവ്വാലിൽ നിന്നാണ്​ നിപ വൈറസ്​ ബാധിച്ചതെന്ന്​ ആരോഗ്യ വകുപ്പും വിദഗ്​ധര​ും ഉറപ്പിച്ച്​ പറഞ്ഞിരുന്നെങ്കിലും ഏത്​ സാഹചര്യത്തിൽ നിന്നാണ്​ ഇത്​ വന്നതെന്ന്​ അറിയില്ലായിരുന്നു. 

സാബിത്തുമായി പാലേരിയിലേക്ക്​ ബൈക്കിൽ പോകുമ്പോഴാണ്​ പരിക്കു പറ്റിയ വവ്വാലിനെ കൈയിലെടുത്തതായി സാബിത്ത്​ പറഞ്ഞതെന്ന്​ ബീരാൻ കുട്ടി വ്യക്തമാക്കി. തൻെറ ബൈക്ക്​ ഒരു വവ്വാലിനെ ഇടിച്ചതായും അതിനെ റോഡരികിലേക്ക്​ മാറ്റിയെന്നും അതിനിടെ കൈയിൽ ​രക്തമായെന്നും സാബിത്ത്​ പറഞ്ഞിരുന്നുവെന്ന്​ ബീരാൻകുട്ടി വെളിപ്പെടുത്തി. 

സാബിത്തി​നോടൊപ്പം കുറെ ദൂരം സഞ്ചരിച്ചിട്ടും തനിക്ക്​ നിപ ബാധിക്കാതിരുന്ന​ത് എന്തുകൊണ്ടാണെന്നാണ്​​ ബീരാൻ കുട്ടിയുടെ സംശയം.​ നിപ വൈറസ്​ ബാധിച്ച്​ മരിച്ചവരുമായി അടുത്തിടപഴകിയതിനാൽ ബീരാൻകുട്ടിയും ആരോഗ്യവകുപ്പിൻെറ നിരീക്ഷണത്തിലായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി