കേരളം

വളാഞ്ചേരി പീഡനം: കെടി ജലീലിനെതിരെ ലീഗ് -കോണ്‍ഗ്രസ് നേതാക്കള്‍ മിണ്ടുന്നില്ല;  മന്ത്രിയുടെ വീട്ടിലേക്ക് മാര്‍ച്ചുമായി യൂത്ത് ലീഗും യൂത്ത് കോണ്‍ഗ്രസും

സമകാലിക മലയാളം ഡെസ്ക്


മലപ്പുറം: വളാഞ്ചേരി പീഡനക്കേസില്‍ മന്ത്രി കെടി ജലീലിനെതിരെ ആരോപണം ഉയര്‍ന്നിട്ടും കോണ്‍ഗ്രസിന്റെയും ലീഗിന്റെയും നേതാക്കള്‍ മിണ്ടുന്നില്ലെന്ന ആക്ഷേപവുമായി യൂത്തുംലീഗും യൂത്ത് കോണ്‍ഗ്രസും. മന്ത്രിക്കെതിരായ ആരോപണത്തെ ഗൗരവത്തോടെ കാണുന്നില്ല. ഞായാറാഴ്ച യുവജനസംഘങ്ങളുടെ നേതൃത്വത്തില്‍ മന്ത്രിയുടെ വീട്ടിലേക്ക് മാര്‍ച്ച് നടത്തുമെന്നും നേതാക്കള്‍ പറഞ്ഞു.

പീഡനക്കേസില്‍ പ്രതിയായ വളാഞ്ചേരി നഗരസഭാ  എല്‍ഡിഎഫ് കൗണ്‍സിലര്‍ ഷംസുദ്ദീന്‍ നടക്കാവിലിനെ സംരക്ഷിക്കാന്‍ മന്ത്രി കെ.ടി ജലീല്‍ ശ്രമിക്കുന്ന ആരോപണം ശക്തമാണ്.മന്ത്രിക്കൊപ്പം പ്രതി നടത്തിയ യാത്രകളുടേയും മറ്റും ഫോട്ടോകള്‍ ചൂണ്ടികാട്ടിയാണ് ലീഗിന്റെ ആരോപണം ഉന്നയിക്കുന്നത്.

എന്നാല്‍ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് മന്ത്രി കെടി ജലീല്‍ പ്രതികരിച്ചു

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ നിരവധി തവണയാണ്  ഷംസുദ്ദീന്‍ പീഢിപ്പിച്ചത്.മലപ്പുറം എസ്പിക്ക് കുട്ടിയുടെ ബന്ധുക്കള്‍ നല്‍കിയ പരാതി തിരൂര്‍ ഡിവൈഎസ്പിക്ക് കൈമാറുകയായിരുന്നു.സംഭവം വിവാദമായതോടെ പ്രതി വിദേശത്തേക്ക് കടന്നു.പ്രതിയെ നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് പൊലിസ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി