കേരളം

അറയ്ക്കൽ ബീവിയായി  സുല്‍ത്താന്‍ ആദിരാജ മറിയുമ്മ ചെറിയ ബീകുഞ്ഞി സ്ഥാനമേറ്റു

സമകാലിക മലയാളം ഡെസ്ക്

കണ്ണൂർ : കേരളത്തിലെ ഏക മുസ്ലിം രാജവംശമായ അറയ്ക്കൽ രാജവംശത്തിലെ പുതിയ ഭരണാധികാരിയായി സുല്‍ത്താന്‍ ആദിരാജ മറിയുമ്മ ചെറിയ ബീകുഞ്ഞി ബീവി സ്ഥാനമേറ്റു. ആദിരാജ ഫാത്തിമ മുത്ത്ബീവി അന്തരിച്ചതിനെ തുടര്‍ന്നാണ് മറിയുമ്മ ചെറിയ ബീകുഞ്ഞി ബീവി ചുമതലയേറ്റത്. 

അധികാരമേറ്റെടുക്കൽ ചടങ്ങിൽ  മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍, പി ജയരാജന്‍ ഉള്‍പ്പടെയുള്ളവര്‍ പങ്കെടുത്തു. കണ്ണൂര്‍ സിറ്റി ജുമുഅത്ത് പള്ളി ഉള്‍പ്പെടെയുള്ള നിരവധി പൈതൃക സ്ഥാപനങ്ങളുടെ ഉന്നതാധികാരിയാണ് അറയ്ക്കൽ ബീവി. മരുമക്കത്തായ സമ്പ്രദായമാണ് അറയ്ക്കൽ വംശക്കാർ ഇപ്പോഴും പിന്തുടരുന്നത്. 

ലക്ഷദ്വീപിലെ ചില പ്രദേശങ്ങളും അറയ്ക്കല്‍ കുടുംബത്തിന്റെ അധികാരത്തില്‍ വരുന്നതാണ്. രാജവംശത്തിന്റെ അധികാരികളായി വരുന്ന സ്ത്രീകളെ ബീവിമാരെന്നും പുരുഷന്‍മാരെ ആലിരാജയെന്നുമാണ് വിളിക്കുക. ടിപ്പുസുല്‍ത്താന്റെ ഭരണകാലത്ത് മൈസൂര്‍ രാജവംശവുമായി അടുത്ത ബന്ധമാണ് ഇവര്‍ പുലര്‍ത്തിയിരുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് നാളെ; ഇപി- ജാവഡേക്കര്‍ കൂടിക്കാഴ്ച ചര്‍ച്ചയായേക്കും

40 മണിക്കൂര്‍ നീണ്ട തിരച്ചില്‍; മഹാദേവ് ബെറ്റിങ് ആപ്പ് കേസില്‍ നടന്‍ സാഹില്‍ ഖാന്‍ അറസ്റ്റില്‍

'ഞാന്‍ സഞ്ജുവിനൊപ്പം! ഇങ്ങനെ അവഗണിക്കുന്നത് അത്ഭുതപ്പെടുത്തുന്നു'

കടുത്ത ചൂടിൽ നിന്ന് ഭക്തർക്ക് ആശ്വാസം; ഗുരുവായൂർ ക്ഷേത്രത്തിൽ ശീതീകരണ സംവിധാനം സ്ഥാപിച്ചു, പഴനി മാതൃക

ഡ്രൈവ് ചെയ്യുമ്പോള്‍ പേഴ്‌സ് പിന്‍ പോക്കറ്റില്‍ വെയ്ക്കാറുണ്ടോ?; മുന്നറിയിപ്പ്