കേരളം

കുമ്മനം ജയിക്കുമെന്ന സര്‍വേ വന്നു, വോട്ടര്‍മാര്‍ കൂട്ടത്തോടെ കോണ്‍ഗ്രസിനു വോട്ടു ചെയ്തു, കഴിഞ്ഞ തവണത്തേക്കാള്‍ ഭൂരിപക്ഷത്തിനു ജയിക്കുമെന്ന് ശശി തരൂര്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത്  ബിജെപി സ്ഥാനാര്‍ഥി കുമ്മനം രാജശേഖരന്‍ വിജയിക്കുമെന്ന തരത്തില്‍ പുറത്തുവന്ന സര്‍വേ കോണ്‍ഗ്രസിന് ഗുണം ചെയ്‌തെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി ശശി തരൂര്‍. ബിജെപി ജയിക്കാന്‍ സാധ്യതയുണ്ടെന്ന വാര്‍ത്തകള്‍ വന്നതോടെ അപകടം മണത്തെ വോട്ടര്‍മാര്‍ കൂട്ടത്തോടെ കോണ്‍ഗ്രസിന് വോട്ടു ചെയ്‌തെന്ന് ശശി തരൂര്‍ അഭിപ്രായപ്പെട്ടു. കരണ്‍ ഥാപ്പറുമായുള്ള അഭിമുഖത്ിതലാണ് തരൂരിന്റെ വിലയിരുത്തല്‍. 

കഴിഞ്ഞ തവണത്തേക്കാള്‍ വലിയ ഭൂരിപക്ഷത്തോടെ ഇത്തവണ താന്‍ ജയിക്കുമെന്ന് തരൂര്‍ പറഞ്ഞു. കുമ്മനം ജയിക്കുമെന്ന സര്‍വേ വന്നത് കോണ്‍ഗ്രസിനാണ് ഗുണം ചെയ്തതെന്നു വ്യക്തമാണെന്ന് തരൂര്‍ അഭിപ്രായപ്പെട്ടു. പ്രീ പോള്‍ സര്‍വേകള്‍ക്ക് ഒരടിസ്ഥാനവുമില്ല. 10 ലക്ഷം പേര്‍ വോട്ടു ചെയ്യുന്ന മണ്ഡലത്തിലെ 250 പേരോടു ചോദിച്ചാണ് പ്രവചിക്കുന്നത് തരൂര്‍ പറഞ്ഞു.

പ്രചാരണത്തില്‍ സജീവമായില്ലെന്ന് ആരോപണമുയര്‍ന്നവര്‍ക്കെല്ലാം ക്ലീന്‍ ചിറ്റ് നല്‍കാന്‍ കഴിയില്ല. എന്നാല്‍ കോണ്‍ഗ്രസ് നേതാക്കള്‍ പ്രചാരണത്തിനിറങ്ങുന്നില്ലെന്നു പറഞ്ഞു താന്‍ എ.ഐ.സി.സി.ക്കു പരാതി നല്‍കിയിട്ടില്ലെന്ന് തരൂര്‍ ആവര്‍ത്തിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ