കേരളം

പാലക്കാട്ട് മാത്രം സംശയം ; ആലത്തൂരില്‍ അട്ടിമറി ; രമ്യ കറുത്ത കുതിരയാകും, യുഡിഎഫ് വിലയിരുത്തല്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ 20 സീറ്റുകളിലും ജയസാധ്യത കണക്കുകൂട്ടുമ്പോഴും പാലക്കാടിന്റെ കാര്യത്തില്‍ മാത്രമാണ് യുഡിഎഫ് ക്യാമ്പില്‍ നേരിയ സംശയം ഉയര്‍ന്നത്. സിപിഎമ്മിന്‍രെ എംബി രാജേഷിനെ മറികടക്കാനാകുമോ എന്ന സംശയമാണ് ഉയര്‍ന്നത്. എന്നാല്‍ സംശയം വേണ്ടെന്നും അതെല്ലാം മായ്ക്കുന്ന കുതിപ്പ് അവസാന ദിനങ്ങളില്‍ ഉണ്ടായെന്നും യോഗത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. 

പാലക്കാട് അട്ടിമറി ജയം ഉണ്ടായാല്‍ അത്ഭുതപ്പെടാനില്ലെന്ന് ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിയും പറഞ്ഞു. മണ്ഡലത്തിലെ ലീഗിന്റെ രണ്ട് സീറ്റും അനായാസം ജയിക്കുമെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. ആലത്തൂരിലും യുഡിഎഫ് നേട്ടമുണ്ടാക്കുമെന്ന് യോഗം വിലയിരുത്തി. സിപിഎമ്മിന്റെ ശക്തികേന്ദ്രമായ ആലത്തൂരിലും തുടക്കത്തില്‍ ചില സംശയങ്ങളുണ്ടായിരുന്നു. എന്നാല്‍ മികച്ച പ്രചാരണത്തിലൂടെ യുഡിഎഫ് അത് മറികടന്നു. ഇവിടെ രമ്യ ഹരിദാസ് അട്ടിമറി വിജയം നേടി കറുത്ത കുതിരയാകുമെന്നും യോഗം വിലയിരുത്തി. സിപിഎമ്മിന് സ്വാധീനമുള്ള ആറ്റിങ്ങലിലും യുഡിഎഫിന് വന്‍ മുന്നേറ്റമുണ്ടായി.

കോട്ടയം യുഡിഎഫ് സ്ഥാനാര്‍ത്ഥി നിലനിര്‍ത്തുമെന്ന കാര്യത്തില്‍ സംശയംവേണ്ടെന്ന് കേരള കോണ്‍ഗ്രസ് എം നേതാവ് പി ജെ ജോസഫ് പറഞ്ഞു. കേരള കോണ്‍ഗ്രസിലെ വഴക്കായിരുന്നു ഇവിടെ യുഡിഎഫിനെ ആദ്യഘട്ടത്തില്‍ അലട്ടിയത്. ഇടുക്കിയില്‍ ഡീന്‍ കുര്യാക്കോസിന് അനുകൂലമാണ്. ഇടുക്കിയില്‍ യുഡിഎഫിന് അനുകൂലമായ വലിയ മാറ്റം രണ്ടാംഘട്ടം മുതല്‍ ഉണ്ടായെന്നും ജോസഫ് ചൂണ്ടിക്കാട്ടി. കൊല്ലം സീറ്റ് നിലനിര്‍ത്തുമെന്ന ഉറച്ച പ്രതീക്ഷയുണ്ടെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥിയും ആര്‍എസ്പി നേതാവുമായ എന്‍ കെ പ്രേമചന്ദ്രന്‍ പറഞ്ഞു. 

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ 20 ല്‍ 20 സീറ്റും ജയിക്കാനുള്ള രാഷ്ട്രീയ അന്തരീക്ഷമാണ് നിലനില്‍ക്കുന്നതെന്നാണ് യോഗം വിലയിരുത്തിയത്. സംസ്ഥാനത്ത് രാഹുല്‍ തരംഗമാണ് ഉള്ളത്. നരേന്ദ്രമോദി വിരുദ്ധ, പിണറായി വിരുദ്ധ വോട്ടുകളെല്ലാം യുഡിഎഫിന് ലഭിക്കും. ന്യൂനപക്ഷ വോട്ടുകള്‍ യുഡിഎഫിന് അനുകൂലമായി ഏകീകരിച്ചെന്നും, വിശ്വാസികളുടെ വോട്ടും മുന്നണിക്ക് ലഭിച്ചെന്നും ഐക്യജനാധിപത്യ മുന്നണി യോഗം വിലയിരുത്തി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാപ്പ് പറഞ്ഞില്ലെങ്കില്‍ രണ്ടുകോടി നഷ്ടപരിഹാരം; ശോഭയ്ക്കും സുധാകരനും നന്ദകുമാറിനും നോട്ടീസ്

ബാങ്കില്‍ നിക്ഷേപിക്കാന്‍ കൊണ്ടുവന്ന സിപിഎമ്മിന്റെ ഒരുകോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

ഇവയൊന്നും ഫ്രിഡ്‌ജിൽ കയറ്റരുത്

ജോസച്ചായൻ പറഞ്ഞതിലും നേരത്തെ അങ്ങ് എത്തും; 'ടർബോ' റിലീസ് പ്രഖ്യാപിച്ചു