കേരളം

പൊലീസ് തേടിയത്‌ ആര്‍സി ബുക്ക്‌, കിട്ടിയത് മാന്‍കൊമ്പ്; സംഭവം വാഹനമോഷണ കേസിലെ പ്രതിയുടെ വീട്ടിലെ പരിശോധനയ്ക്കിടെ

സമകാലിക മലയാളം ഡെസ്ക്

അരീക്കോട്: വാടകയ്‌ക്കെടുത്ത വാഹനം വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും തിരികെ നല്‍കിയില്ലെന്ന പരാതിയില്‍ കേസിലെ പ്രതിയുടെ വീട്ടില്‍ പരിശോധനയ്ക്ക് എത്തിയ പൊലീസിന് ലഭിച്ചത് മാന്‍ കൊമ്പുകള്‍. മലപ്പുറം അരീക്കോട് സ്വദേശി പാറാത്തൊടി മുഹമ്മദിന്റെ വീട്ടില്‍ പൊലീസ് നടത്തിയ പരിശോധനയിലാണ് മാന്‍കൊമ്പുകള്‍ കണ്ടെത്തിയത്. 

2017ലായിരുന്നു അരീക്കോട് എടവണ്ണപ്പാറ സ്വദേശി വി.പി.മുനീബിന്റെ കാര്‍ മുഹമ്മദ് വാടകയ്ക്ക് എടുത്തത്. എന്നാല്‍ മാസങ്ങള്‍ പിന്നിട്ടിട്ടും കാര്‍ തിരികെ നല്‍കിയില്ല. അയല്‍സംസ്ഥാനങ്ങളില്‍ എവിടെയോ കാര്‍ വിറ്റതായി മനസിലാക്കിയ മുനീബ് പൊലീസില്‍ പരാതി നല്‍കി. പൊലീസ് നടത്തിയ അന്വേഷണത്തിന് ഒടുവില്‍ കഴിഞ്ഞ ദിവസം ബംഗളൂരുവില്‍ നിന്നും കാര്‍ കണ്ടെത്തിയിരുന്നു. 

കാറിന്റെ ആര്‍സി ബുക്ക് ഉള്‍പ്പെടെയുള്ള രേഖകള്‍ തേടിയാണ് പൊലീസ് മുഹമ്മദിന്റെ വീട്ടില്‍ പരിശോധനയ്ക്ക് എത്തിയത്. പരിശോധനയില്‍ വീട്ടില്‍ നിന്ന് രണ്ട് മാന്‍കൊമ്പുകള്‍ കണ്ടെത്തി. മാനിനെ വെടിവെച്ച് കൊന്നതിന് ശേഷം കൊമ്പ് കൈക്കലാക്കിയെന്നാണ് പൊലീസിന്റെ നിഗമനം. കേസ് പൊലീസ് വനംവകുപ്പിന് കൈമാറി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി