കേരളം

ശാന്തിവനം: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കും കെഎസ്ഇബിക്കും ഹൈക്കോടതി നോട്ടീസ് 

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ശാന്തിവനത്തിലൂടെ വൈദ്യുതി ലൈന്‍ കൊണ്ടുപോകുന്നത് സംബന്ധിച്ച് വിശദീകരണം ചോദിച്ച് ഹൈക്കോടതിയുടെ നോട്ടീസ്. കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ക്കും കെഎസ്ഇബിക്കുമാണ് നോട്ടീസ് അയച്ചിരിക്കുന്നത്. 

നിലവില്‍ ശാന്തിവനത്തിലൂടെ കെഎസ്ഇബി കൊണ്ടുപോകാന്‍ ഉദ്ദേശിക്കുന്ന 110 കെ വി ലൈന്‍ മറ്റൊരിടത്തേക്ക് മാറ്റി സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജിയിലാണ് കേന്ദ്രസര്‍ക്കാരിനോടും സംസ്ഥാന സര്‍ക്കാരിനോടും വൈദ്യുതി ബോര്‍ഡിനോടും ഹൈക്കോടതി വിശദീകരണം ചോദിച്ചിരിക്കുന്നത്. എറണാകുളം റൂറല്‍ പോലീസ് മേധാവിയോടും വിഷയത്തില്‍ വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്.

കെഎസ്ഇബി നേരത്തെ ഈ വിഷയത്തിലെടുത്ത നിലപാട് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് അംഗീകരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ശാന്തിവനത്തിലൂടെ തന്നെ വൈദ്യുതി ലൈന്‍ വലിക്കാന്‍ അനുമതി നല്‍കുകയുമായിരുന്നു. തുടര്‍ന്ന് കെഎസ്ഇബി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ഇതിനെതിരെ പ്രതിഷേധവും ഉയര്‍ന്നു. 

വിഷയത്തിലെ സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ നല്‍കിയ അപ്പീലിലാണ് ഹൈക്കോടതി വിശദീകരണം ആവശ്യപ്പെട്ടിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി