കേരളം

പൊതു വിദ്യാഭ്യാസം ഇനി ഒറ്റക്കുടക്കീഴില്‍; സമഗ്ര പരിഷ്‌കരണത്തിന് സര്‍ക്കാര്‍, ഡിപിഐക്ക് പകരം ഡിജിഐ 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാഭ്യസ രംഗത്ത് സര്‍ക്കാര്‍ സമഗ്ര പരിഷ്‌കരണത്തിന് ഒരുങ്ങുന്നു. വരുന്ന അധ്യയന വര്‍ഷം മുതല്‍ പൊതുവിദ്യാഭ്യാസ മേഖലയെ ഒറ്റക്കുടക്കീഴില്‍ കൊണ്ടുവരുന്നതിന്റെ ഭാഗമായാണ് പരിഷ്‌കരണം. ഇതിന്റെ ഭാഗമായി പ്രീ പ്രൈമറി മുതല്‍ പ്ലസ്ടു വരെയുള്ള പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ചുമതല'ഡയറക്ടര്‍ ഓഫ് ജനറല്‍ എജ്യൂക്കേഷന്‍ (ഡിജിഎ) ആവും നയിക്കുക. വിദ്യാഭ്യാസ മന്ത്രി, വിദ്യാഭ്യാസ സെക്രട്ടറി, പൊതു വിഭ്യാഭ്യാസ ഡയറക്ടര്‍ എന്നിവര്‍ ചേര്‍ന്ന് പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കും. ഡിപിഐ, ഹയര്‍ സെക്കന്ററി ഡയറക്ടര്‍ എന്നിവ ഇതോടെ തത്വത്തില്‍ ഇല്ലാതെയാവും.

ഡോക്ടര്‍ എം എ ഖാദര്‍ കമ്മിറ്റിയുടെ ശുപാര്‍ശ പ്രകാരമാണ് വിദ്യാഭ്യാസ മേഖലയിലെ ഏകീകരണം നടപ്പിലാക്കുന്നത്. വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ ഇത് സംബന്ധിച്ച് തയ്യാറാക്കിയ രൂപരേഖ അധ്യാപക സംഘടനകളുമായി ചര്‍ച്ച ചെയ്ത് വേണ്ട ഭേദഗതികള്‍ വരുത്തിയ ശേഷമേ അന്തിമ റിപ്പോര്‍ട്ട് തയ്യാറാക്കുകയുള്ളൂ.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍