കേരളം

വാടക നല്‍കിയില്ല; കെഎസ്ആര്‍ടിസി ഇലക്ട്രിക് ബസുകള്‍ സര്‍വീസ് നിര്‍ത്തി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കെഎസ്ആര്‍ടിസി പുതിയതായി ആരംഭിച്ച വൈദ്യുത ബസുകള്‍ സര്‍വീസ് നിര്‍ത്തി. കെഎസ്ആര്‍ടിസി വാടക നല്‍കാത്തതിനെ തുടര്‍ന്ന് പത്ത് ബസുകളും സര്‍വീസ് നിര്‍ത്തിയെന്ന് കരാര്‍ കമ്പനി പറഞ്ഞു. ഒരുരൂപ പോലും ഇതുവരെയും വാടകയിനത്തില്‍ കിട്ടിയില്ലെന്നാണ് കമ്പനിയുടെ പരാതി. മുംബൈ ആസ്ഥാനമായ മഹാവോയേജ് എന്ന കമ്പനിയാണ് കെഎസ്ആര്‍ടിസിക്ക് ബസുകള്‍ നല്‍കിയിരുന്നത്. 

2018 ജൂണ്‍ മുതലാണ് സംസ്ഥാനത്ത് കെഎസ്ആര്‍ടിസി ഇലക്ട്രിക് ബസുകള്‍ പരീക്ഷണാടിസ്ഥാനത്തില്‍ സര്‍വീസ് നടത്തിത്തുടങ്ങിയത്. വൈഫൈ കണക്ഷന്‍ പോലുള്ള അത്യാധുനിക സൗകര്യങ്ങളുള്ള ഇലക്ട്രിക് ബസുകളായിരുന്നു പുറത്തിറങ്ങിയത്. പിന്നീട് ഈ വര്‍ഷം ഫെബ്രുവരി മുതല്‍ പത്തുബസുകള്‍ സ്ഥിരം സര്‍വീസ് തുടങ്ങി. അഞ്ചു ബസുകള്‍ തിരുവനന്തപുരത്തും അഞ്ചു ബസുകള്‍ എറണാകുളത്തുമാണ് ഓടിച്ചിരുന്നത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

​ഇനി കെഎസ്ആർടിസി ഗവി യാത്രയ്ക്ക് ചെലവേറും; മേയ് 1 മുതൽ 500 രൂപ കൂട്ടും

തുഷാര്‍ ദേശ്പാണ്ഡെ എറിഞ്ഞുവീഴ്ത്തി; ഹൈദരാബാദിനെ പരാജയപ്പെടുത്തി ചെന്നൈ, പോയിന്റ് പട്ടികയില്‍ മൂന്നാമത്

ഇനി ഭൂമി തരംമാറ്റ അപേക്ഷകള്‍ വേഗത്തില്‍ തീര്‍പ്പാകും; ഡപ്യൂട്ടി കലക്ടര്‍മാര്‍ക്കും അധികാരം

ഭാര്യ പിണങ്ങിപ്പോയി; കഴുത്തിൽ കുരുക്കിട്ട് ഫെയ്സ്ബുക്ക് ലൈവിൽ; ഞെട്ടിച്ച് യുവാവിന്റെ ആത്മഹത്യ