കേരളം

അതൊന്നും എന്നെക്കൊണ്ട് പറയിപ്പിക്കരുത്; നിങ്ങള്‍ അവര്‍ക്ക് ദുരന്തമായിരുന്നു; അഷിതയുടെ സഹോദരനോട് ബാലചന്ദ്രന്‍ ചുള്ളിക്കാട്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: അഷിതയെക്കുറിച്ച് അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച സഹോദരനെതിരെ രൂക്ഷവിമര്‍ശനവുമായി  എഴുത്തുകാരന്‍ ബാലചന്ദ്രന്‍ ചുള്ളിക്കാട്. അഷിതയുടെ സഹോദരന്‍ സന്തോഷ് നായരുടെതായി ദേശാഭിമാനിയില്‍ പ്രസിദ്ധീകരിച്ച കത്തിനെതിരെയാണ് ചുള്ളക്കാടിന്റെ പ്രതികരണം.

1975മുതല്‍ എനിക്ക് അഷിതയുമായി സൗഹൃദമുണ്ട്. അഷിതയുടെ   വിഷാദമോഹനവും  ദീര്‍ഘവുമായ കത്തുകള്‍ എന്റെ കയ്യില്‍ നിന്ന് നഷ്ടപ്പെട്ടുപോയി. 1979 -82 കാലത്ത് ഞങ്ങള്‍  മഹാരാജാസ് കോളേജില്‍  സഹപാഠികളുമായിരുന്നു. അക്കാലത്ത് അപരാഹ്നങ്ങളില്‍  ലൈബ്രറിയിയുടെ അരികിലെ പടവുകളിലിരുന്ന് ഞങ്ങള്‍ ദീര്‍ഘനേരം സംസാരിക്കുമായിരുന്നു.   അന്ന് അഷിത എന്നോടു പറഞ്ഞിട്ടുള്ള ഹൃദയഭേദകമായ  അനുഭവങ്ങളുടെ സൗമ്യമായ ആവര്‍ത്തനം മാത്രമേയുള്ളു ഈയിടെ    പ്രസിദ്ധീകരിച്ച  പുസ്തകത്തിലെന്നും ചുള്ളിക്കാട് പറയുന്നു.

ഭ്രാന്ത്  നല്ല ഒരു ഒഴിവുകഴിവാണ് വീട്ടുകാര്‍ക്ക്. മരിച്ചവരെക്കുറിച്ചാമ്പോള്‍ എളുപ്പമുണ്ട്. അഷിത  എന്നോടു പറഞ്ഞിട്ടുള്ളതും ഗുരുതരവുമായ  ചില കാര്യങ്ങളുണ്ട്. അതൊന്നും  എന്നെക്കൊണ്ട് പറയിപ്പിക്കരുത്. മിസ്റ്റര്‍ സന്തോഷ് നായര്‍,നിങ്ങളല്ല,ഞാനായിരുന്നു അഷിതയ്ക്കു സഹോദരന്‍. നിങ്ങള്‍ അവര്‍ക്ക് ദുരന്തമായിരുന്നെന്നും ബാലചന്ദ്രന്‍ ചുള്ളിക്കാട് പറഞ്ഞു.

അഷിതയുടെ അവസാനാളുകളില്‍ പ്രസിദ്ധപ്പെടുത്തിയ അഭിമുഖം വളരെ മുമ്പെ മരിച്ചുപോയ അമ്മയെയും അച്ഛനെയും അപകീര്‍ത്തിപ്പെടുത്തന്നതാണെന്നും അവരുടെ മാനസിക പ്രശ്‌നങ്ങള്‍, സമ്മര്‍ദ്ദങ്ങള്‍ എന്നിവയെ കുറിച്ചോ ആസന്നമായ ദുരന്തത്തെ കുറിച്ച് ചിന്തിക്കാതെയാണ് അത് പ്രസിദ്ധീകരിച്ചതെന്നാണ് സഹോദരന്‍ പറയുന്നത്. കൗമാരകാലത്തുതന്നെ അഷിതയ്ക്ക് കടുത്ത സ്‌കിസോഫ്രീനിയ രോഗം പിടിപ്പെട്ടിരുന്നു. രോഗം മൂലം അഷിത എല്ലായ്‌പ്പോഴും ജീവിച്ചിരുന്നത് യാഥാര്‍ത്ഥ്യത്തിലും ഭാവനയിലുമുള്ള രണ്ട് ലോകങ്ങളിലാണ്. രണ്ടിനെയും പലപ്പോഴും വേര്‍തിരിച്ചറിയാന്‍ സാധിച്ചിരുന്നില്ലെന്നും സഹോദരന്‍ പറയുന്നു. 

പലപ്പോഴും നിയന്ത്രണം വിട്ടിരുന്ന അഷിതയുടെ മനസ്സും ചിന്താഗതികളും ആത്മസഹതാത്തെ ന്യായീകരിക്കാനും ദൈനംദിന സംഭവങ്ങള്‍ ഊതിവീര്‍പ്പിച്ച് പര്‍തികരിക്കാനുള്ള ശ്രമങ്ങളുട ഭാഗമാണ്. രോഗാവസ്ഥയിലും ചികിത്സയിലും അഷിതയുടെ സാഹിത്യവാസന പരിപോക്ഷിപ്പിക്കാനും ലോകമറിയുന്ന അഷിതായാക്കുന്നതിലും കുടംബം വഹിച്ച പങ്ക് ചെറുതല്ലെന്നും സഹോദരന്‍ പറയുന്നു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

മതീഷ പതിരനയ്ക്ക് പരിക്ക്, നാട്ടിലേക്ക് മടങ്ങി; ചെന്നൈക്ക് വന്‍ തിരിച്ചടി

സൂക്ഷിക്കുക; ഫണ്ട് മുസ്ലീങ്ങള്‍ക്ക് മാത്രം: വിവാദ വീഡിയോയുമായി ബിജെപി

ഇന്ത്യ- പാക് പോരാട്ടം ഒക്ടോബര്‍ 6ന്; ടി20 വനിതാ ലോകകപ്പ് മത്സര ക്രമം

മുഖം വികൃതമായ നിലയില്‍, അനിലയുടെ മരണം കൊലപാതകമെന്ന് സഹോദരന്‍; വീട്ടിലെത്തിച്ചത് ബൈക്കിലെന്ന് പൊലീസ്