കേരളം

കെഎം മാണിയുടെ ഓര്‍മ്മയില്‍ കുടുംബാംഗങ്ങള്‍: ഇന്ന് കാരുണ്യദിനമായി ആചരിക്കും

സമകാലിക മലയാളം ഡെസ്ക്

പാലാ: കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ കെഎം മാണിയുടെ 41ാം ചരമദിനമായ ഇന്ന് കാരുണ്യദിനമായി ആചരിക്കും. കുടുംബാംഗങ്ങളുടെ നേതൃത്വത്തില്‍ ആയിരിക്കും ഇന്ന് ചടങ്ങുകള്‍. രാവിലെ 9ന് സെന്റ് തോമസ് കത്തീഡ്രലില്‍ കുര്‍ബാന, കബറിടത്തിങ്കല്‍ പ്രാര്‍ഥന എന്നിവ ഉണ്ടാകും. 

ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്, മാര്‍ ജേക്കബ് മുരിക്കന്‍, മാര്‍ ജോസഫ് പള്ളിക്കാപ്പറമ്പില്‍ എന്നിവര്‍ തിരുകര്‍മങ്ങള്‍ക്ക് കാര്‍മികത്വം വഹിക്കും.

ചരമദിനത്തോടനുബന്ധിച്ച് പ്രദേശത്തെ എല്ലാ അഗതി മന്ദിരങ്ങളിലും വൃദ്ധസദനങ്ങളിലും ഉച്ചയ്ക്ക് ഭക്ഷണം നല്‍കും. എല്ലാ ജില്ലയിലും ഓരോ അഗതി മന്ദിരത്തിലെങ്കിലും ഉച്ചഭക്ഷണം നല്‍കാനും ഏര്‍പ്പാടുകള്‍ ചെയ്തിട്ടുണ്ട്. മരിയസദനത്തിലെ അന്തേവാസികള്‍ക്കൊപ്പമായിരിക്കും കെഎം മാണിയുടെ കുടുംബാംഗങ്ങള്‍ ഉച്ചഭക്ഷണം കഴിക്കുക. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി