കേരളം

പ്ലാസ്റ്റിക് കുപ്പികളിൽ നിറച്ച് 300 പവൻ സ്വർണം കടത്താൻ ശ്രമം ; യുവാവ് പിടിയിൽ

സമകാലിക മലയാളം ഡെസ്ക്

തൃശ്ശൂർ : രേഖകളില്ലാതെ കുപ്പിയിൽ നിറച്ച് കടത്താൻ ശ്രമിച്ച300 പവൻ സ്വർണം പിടികൂടി. ചാവക്കാട് സ്വദേശി ശ്യാംലാൽ ആണ് എക്സൈസിന്റെ പിടിയിലായത്. കെഎസ്ആർടിസി ബസിൽ സ്വർണക്കടത്തിന് ശ്രമം നടക്കുന്നതായി ലഭിച്ച രഹസ്യ വിവരത്തെ തുടർന്നായിരുന്നു എക്സൈസിന്റെ പരിശോധന. വയനാട്ടിൽ നിന്നും തിരുവനന്തപുരത്തേക്കുള്ള ബസിൽ നിന്നുമാണ് ശ്യാം ലാലിനെ അറസ്റ്റ് ചെയ്തത്.

വലിയ ബാ​ഗിൽ പ്ലാസ്റ്റിക് കുപ്പികളിലാക്കിയാണ് ഇയാൾ സ്വർണം സൂക്ഷിച്ചിരുന്നത്. ജ്യൂവലറി ഉടമകൾക്ക് നൽകുന്നതിനായാണ് സ്വർണം കൊണ്ടുവന്നതെന്ന് ഇയാൾ ചോദ്യം ചെയ്യലിൽ സമ്മതിച്ചു. ഇയാളെ സ്വർണം ഏൽപ്പിച്ചവരെ കണ്ടെത്തുന്നതിനുള്ള ശ്രമങ്ങൾ തുടരുകയാണ്. പ്രതിയെയും സ്വർണവും ആദായ നികുതി വകുപ്പിന് കൈമാറുമെന്ന് എക്സൈസ് അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ