കേരളം

ബാറ്ററി വാഹനങ്ങള്‍ക്ക് ഇനി നമ്പര്‍ പ്ലേറ്റ് പച്ച നിറത്തില്‍ ; ഉത്തരവുമായി മോട്ടോര്‍ വാഹന വകുപ്പ്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ബാറ്ററിയില്‍ ഓടുന്ന വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റ് പരിഷ്‌കരിക്കുന്നു. സ്വകാര്യ വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റ് പച്ച നിറത്തിലേക്കും വാണിജ്യ വാഹനങ്ങളുടേത് മഞ്ഞ നിറത്തിലേക്കുമാണ് മാറ്റുന്നത്. ഇത് സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ ആര്‍ടിഒ ഓഫീസുകള്‍ക്ക് ഉടന്‍ കൈമാറുമെന്ന് മോട്ടോര്‍ വാഹന വകുപ്പ് വ്യക്തമാക്കി. 

ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന വാഹനങ്ങളില്‍ ഹരിത നമ്പര്‍ പ്ലേറ്റ് ഉപയോഗിക്കണമെന്ന് കഴിഞ്ഞ ആഗസ്റ്റിലാണ് കേന്ദ്ര ഗതാഗത മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചത്. എന്നാല്‍ സംസ്ഥാനത്തെ ആര്‍ടിഒ ഓഫീസുകളില്‍ ഇത് സംബന്ധിച്ച അവ്യക്തത നിലനിന്നിരുന്നതിനാല്‍ പരിഷ്‌കാരം കൊണ്ടു വന്നിരുന്നില്ല. അന്തരീക്ഷ മലിനീകരണം ഉണ്ടാക്കാത്ത വാഹനങ്ങളെ എളുപ്പത്തില്‍ തിരിച്ചറിയുന്നതിനായാണ് ഈ മാറ്റം കൊണ്ടുവന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലപ്പുറത്ത് പ്ലസ് വണ്‍ സീറ്റുകള്‍ വര്‍ധിപ്പിക്കും; സര്‍ക്കാര്‍ സ്‌കൂളുകളില്‍ 30 ശതമാനം കൂട്ടും

ഇത്ര സ്വാര്‍ഥനോ ധോനി? അദ്ദേഹം ഇതു ചെയ്യരുതായിരുന്നുവെന്ന് ഇര്‍ഫാന്‍ പഠാന്‍ (വീഡിയോ)

സരണില്‍ രോഹിണിക്കെതിരെ മത്സരിക്കാന്‍ ലാലു പ്രസാദ് യാദവ്; ലാലുവിന്റെ മകള്‍ക്ക് അപരശല്യം

കോഹ്‌ലിയെ തള്ളി ഋതുരാജ് ഒന്നാമത്

ഓസ്‌കര്‍ നേടിയ ഏക ഇന്ത്യന്‍ സംവിധായകന്‍: സത്യജിത്ത് റായ് എന്ന ഇതിഹാസം