കേരളം

'150 പേര്‍ മുഖപടം ധരിച്ചെത്തി കള്ളവോട്ടു ചെയ്തു'; ആരോപണം കടുപ്പിച്ച് എം.വി. ജയരാജന്‍

സമകാലിക മലയാളം ഡെസ്ക്

150 പേര്‍ മുഖപടം ധരിച്ചെത്തി കള്ളവോട്ടു ചെയ്‌തെന്ന ആരോപണവുമായി സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍. വോട്ടു ചെയ്യാനെത്തുന്നവര്‍ മൂടുപടം മാറ്റണമെന്ന ജയരാജന്റെ പ്രസ്താവന വിവാദമായതിന് പിന്നാലെയാണ് ആരോപണവുമായി രംഗത്തെത്തിയത്. മുഖപടം ധരിക്കാന്‍ വാശിപിടിക്കുന്നത് കള്ളവോട്ടു ചെയ്യാനാണെന്നാണ് ജയരാജന്‍ പറയുന്നത്. 

'മുഖം മറച്ചെത്തിയ വോട്ടര്‍മാര്‍ കള്ളവോട്ടു ചെയ്തു. ചില വോട്ടര്‍മാര്‍ മുഖാവരണം മാറ്റാന്‍ തയാറാകുന്നില്ല. പാമ്പുരുത്തിയില്‍ 50 പേരും പുതിയങ്ങാടിയില്‍ 100 പേരും മുഖപടം ധരിച്ചു കള്ളവോട്ട് ചെയ്തു. മുഖപടം ധരിക്കാന്‍ വാശിപിടിക്കുന്നത് കള്ളവോട്ടു ചെയ്യാന്‍ ആഗ്രഹിക്കുന്നവരാണ്. താന്‍ മുന്നോട്ടുവച്ചത് തിരഞ്ഞെടുപ്പ് ചട്ടപ്രകാരമുള്ള ആവശ്യമാണ്' ജയരാജന്‍ പറഞ്ഞു. 

വോട്ടു ചെയ്യാനെത്തുന്നവര്‍ പര്‍ദ മാറ്റണമെന്ന ജയരാജന്റെ പ്രസ്താവന വലിയ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു. ജില്ലാ സെക്രട്ടറിയുടെ പ്രസ്താവന സിപിഎമ്മിന് എതിരെയുള്ള രാഷ്ട്രീയ ആയുധമായാണ് കോണ്‍ഗ്രസ് എടുത്തത്. പ്രതിപക്ഷ നേതാക്കള്‍ ഉള്‍പ്പടെയുള്ളവര്‍ ഇതിനെതിരേ രംഗത്തെത്തിയിരുന്നു. വരിയില്‍ നില്‍ക്കുമ്പോള്‍ തന്നെ മുഖപടം മാറ്റണമെന്നും ക്യാമറയില്‍ മുഖം കൃത്യമായി പതിയുന്ന തരത്തില്‍ മാത്രമേ വോട്ടു ചെയ്യാന്‍ അനുവദിക്കാവൂ എന്നുമാണ് എം.വി.ജയരാജന്റെ ആവശ്യം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍