കേരളം

റീപോളിങില്‍ മുഖാവരണം ധരിച്ചെത്തുന്നവര്‍ക്ക് പരിശോധന ; വോട്ടുചെയ്യാന്‍ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമെന്നും കാസര്‍കോട് ജില്ലാ കളക്ടര്‍

സമകാലിക മലയാളം ഡെസ്ക്

കാസര്‍കോട് : നാളെ നടക്കുന്ന റീപോളിങില്‍ മുഖാവരണം ധരിച്ചെത്തുന്നവരെ പ്രത്യേകം പരിശോധിക്കുമെന്ന് കാസര്‍കോട് ജില്ലാ കളക്ടര്‍ ഡി സജിത്ത് ബാബു. വോട്ടര്‍മാരെ പരിശോധിക്കാന്‍ വനിതാ ജീവനക്കാരെ നിയോഗിച്ചു. വോട്ടുചെയ്യാന്‍ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു. 

പര്‍ദ ധരിച്ചെത്തുന്ന വോട്ടര്‍മാരെ പരിശോധിക്കാന്‍ സംവിധാനം ഏര്‍പ്പെടുത്തുമെന്ന് സംസ്ഥാനത്തെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയും വ്യക്തമാക്കിയിരുന്നു. വോട്ടര്‍മാരെ തിരിച്ചറിയേണ്ടത് പോളിങ് ഉദ്യോഗസ്ഥരും പോളിങ് ഏജന്റുമാരുമാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി. 

കള്ളവോട്ട് കണ്ടുപിടിച്ചതിനെ തുടര്‍ന്നാണ് കാസര്‍കോട്ടെയും കണ്ണൂരിലെയും ഏഴ് ബൂത്തുകളില്‍ നാളെ റീ പോളിങ് നടത്തുന്നത്. കണ്ണൂരില്‍ മൂന്നിടത്തും കാസര്‍കോട് നാലിടത്തുമാണ് റി പോളിങ്. ഞായറാഴ്ച രാവിലെ ഏഴു മണി മുതല്‍ വൈകീട്ട് ആറുവരെയാണ് വോട്ടെടുപ്പ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി