കേരളം

സുഹൃത്തിനെ കാണാന്‍ പോകാന്‍ സംരക്ഷണം വേണം; ബിന്ദു തങ്കം കല്യാണി പൊലീസ് സ്റ്റേഷനില്‍

സമകാലിക മലയാളം ഡെസ്ക്

കോട്ടയം; സുഹൃത്തിന്റെ വീട്ടില്‍പോകാന്‍ സംരക്ഷണം ആവശ്യപ്പെട്ട് ബിന്ദു തങ്കം കല്യാണി പൊലീസ് സ്റ്റേഷനില്‍. തിരുവല്ലയിലെ സുഹൃത്തിന്റെ വീട്ടില്‍ പോകുന്നതിനായാണ് ബിന്ദു തങ്കം സുരക്ഷ ആവശ്യപ്പെട്ടത്. ശബരിമല സന്ദര്‍ശനം നടത്തിയതോടെയാണ് ബിന്ദു തങ്കം വിവാദത്തില്‍ ഉള്‍പ്പെടുന്നത്. അന്നു മുതല്‍ പലസ്ഥലങ്ങളില്‍ നിന്നും ഇവര്‍ക്ക് ഭീഷണി സന്ദേശം ലഭിക്കുന്നത്. 

മണര്‍ക്കാട് പൊലീസ് സ്റ്റേഷനില്‍ എത്തിയാണ് സംരക്ഷണം ആവശ്യപ്പെട്ടത്. കോടതി ഉത്തരവുപ്രകാരമുള്ള പൊലീസ് സംരക്ഷണത്തിലാണ് ബിന്ദു ജില്ലയില്‍ എത്തിയത്. എന്നാല്‍, പാമ്പാടിയില്‍ വച്ച് പൊലീസുകാരെ പറഞ്ഞു വിട്ട ശേഷം ബിന്ദു എവിടേയ്‌ക്കോ പോയി. തുടര്‍ന്ന് ഇന്നലെ രാവിലെ മണര്‍കാട് സ്‌റ്റേഷനില്‍ എത്തുകയായിരുന്നു. ജില്ലയില്‍ ഭീഷണി നിലവിലില്ലാത്തതിനാല്‍ സുരക്ഷ ഒരുക്കാനാവില്ലെന്ന് പൊലീസ് നിലപാടെടുത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി