കേരളം

കോൺഗ്രസ് ബൂത്ത് ഏജന്‍റിന്‍റെ വീടിന് നേരെ ബോംബേറ്; സംഭവം പിലാത്തറയിൽ  

സമകാലിക മലയാളം ഡെസ്ക്

കണ്ണൂർ: ഇന്നലെ റീപോളിംഗ് നടന്ന കണ്ണൂരിലെ പിലാത്തറയിൽ കോൺഗ്രസ് ബൂത്ത് ഏജന്‍റിന്‍റെ വീടിന് നേരെ ബോംബേറ്. കാസര്‍കോട് ലോക്‌സഭാ മണ്ഡലം പരിധിയില്‍ വരുന്ന പിലാത്തറ യുപി സ്‌കൂള്‍ 19-ാം ബൂത്തിലെ ഏജന്‍റായിരുന്ന വി ടി വി പത്മനാഭന്‍റെ വീടിന് നേരെയാണ് ബോംബേറുണ്ടായത്. രാത്രി 12മണിയോടെയായിരുന്നു സംഭവം. 

ശബ്ദം കേട്ട് വീട്ടുകാർ എഴുന്നേറ്റ് വരുമ്പോഴേക്കും അക്രമികൾ രക്ഷപ്പെട്ടിരുന്നു. ബോംബേറിൽ വീടിന്‍റെ ജനൽച്ചില്ലുകൾക്കും ചുവരിനും കേടുപാട് സംഭവിച്ചിട്ടുണ്ട്. അക്രമം ആസൂത്രിതമാണെന്നും പരാജയഭീതിയിലാണ് സിപിഎം അക്രമം അഴിച്ചുവിടുന്നതെന്നും കോൺഗ്രസ് ആരോപിച്ചു.

കള്ളവോട്ട് നടന്ന കണ്ണൂർ, കാസർകോട് മണ്ഡലങ്ങളിലെ ഏഴ് ബൂത്തുകളിലാണ് ഇന്നലെ റീപോളിം​ഗ് നടന്നത്. കല്യാശേരിയിലെ ബൂത്ത് നമ്പർ 19, പിലാത്തറ യുപിഎസ് ബൂത്ത് നമ്പർ 69, പുതിയങ്ങാടി ജുമാഅത്ത് എച്ച് എസ് നോർത്ത് ബ്‌ളോക്ക്, ബൂത്ത് നമ്പർ 70 ജുമാഅത്ത് എച്ച് എസ് സൗത്ത് ബ്‌ളോക്ക് എന്നിവിടങ്ങളിലും തളിപ്പറമ്പ് ബൂത്ത് നമ്പർ 166, പാമ്പുരുത്തി മാപ്പിള എയുപിഎസ് എന്നിവിടങ്ങളിലുമാണ് റീപോളിംഗ് നടന്നത്. കണ്ണൂരിർ ധർമ്മടത്തെ കുന്നിരിക്കയിലും വേങ്ങോട്ടും തൃക്കരിപ്പൂരിൽ കൂളിയാട് ജിഎച്ച്എസ്എസിലുമാണ് വോട്ടെടുപ്പ് നടന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി