കേരളം

ഇരട്ടവോട്ടുകളിലെ ചതി തെരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കും; ആശങ്കയെന്ന് അടൂര്‍ പ്രകാശ്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: വോട്ടെണ്ണല്‍ ദിനത്തില്‍ വിജയപ്രതീക്ഷ പങ്ക് വെച്ച് ആറ്റിങ്ങലിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി അടൂര്‍ പ്രകാശ്. തികഞ്ഞ വിജയപ്രതീക്ഷയുണ്ടെന്നും എന്നാല്‍, ഒരു ലക്ഷത്തില്‍ പരം ഇരട്ടവോട്ടുകള്‍ നടന്നിട്ടുണ്ടെന്നും  ഇരട്ടവോട്ടുകളില്‍ നടന്ന ചതി തെരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമോ എന്ന ആശങ്കയുണ്ടെന്നും അടൂര്‍ പ്രകാശ് പറഞ്ഞു.

ഇരട്ടവോട്ട് വിവാദത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നു. 1.12 ലക്ഷം ഇരട്ടവോട്ടുകള്‍ ഉള്ളതായാണ് യുഡിഎഫ് ആരോപിച്ചിരുന്നത്. ഒന്നിലധികം ബൂത്തുകളില്‍ രജിസ്റ്റര്‍ ചെയ്യുന്നതും ഒന്നിലധികം തിരിച്ചറിയല്‍ കാര്‍ഡുകള്‍ കൈവശംവെക്കുന്നതും കുറ്റകരമാണ്.ഇത്തരത്തില്‍ പേര് രജിസ്റ്റര്‍ചെയ്തവര്‍ക്കും കൂട്ടുനിന്ന ബി.എല്‍.ഒ. മുതലുള്ള ഉദ്യോഗസ്ഥര്‍ക്കുമെതിരേ നടപടികളെടുക്കണമെന്ന് അടൂര്‍ പ്രകാശ് ആവശ്യപ്പെട്ടിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ