കേരളം

വടകരയിൽ സംഘര്‍ഷം: വിജയാഘോഷത്തിന് നേരെ ബോംബേറ്; കല്ലേറിൽ ഒൻപതു വയസ്സുകാരിക്ക് പരിക്ക് 

സമകാലിക മലയാളം ഡെസ്ക്

വടകര: തെരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തുവന്നതിന് പിന്നാലെ വടകരയിൽ വ്യാപക സംഘര്‍ഷം. യുഡിഎഫ് ജയത്തിന് പിന്നാലെയാണ് സിപിഎം - ലീഗ് പ്രവര്‍ത്തകര്‍ തമ്മിൽ സംഘർഷമുണ്ടായത്. കോഴിക്കോട് വളയത്തുണ്ടായ കല്ലേറിൽ ഒൻപതു വയസ്സുകാരിക്ക് പരിക്കേറ്റു. വഴിയരികില്‍ നിന്ന കുട്ടിയുടെ തലയ്ക്ക് പരിക്കേല്‍ക്കുകയായിരുന്നു. 

വടകര തിരുവള്ളൂർ വെള്ളൂക്കരയിൽ യുഡിഎഫ് പ്രവര്‍ത്തകരുടെ വിജയാഘോഷത്തിന് നേരെ ബോംബേറുണ്ടായി. പിന്നാലെ പുതിയാപ്പില്‍ യുഡിഎഫ്-എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ തമ്മിലും ഏറ്റുമുട്ടലുണ്ടായി. ഇതിൽ സേവാദള്‍ ജില്ലാ സെക്രട്ടറി ഒ പി സനീഷ്, നിജേഷ് എന്നിവർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ വടകര ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

വടകരയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ മുരളീധരന്‍ 5.26,755 വോട്ടുകള്‍ നേടിയാണ് വിജയിച്ചത്. 4,42,092 വോട്ടുകള്‍ നേടിയ സിപിഎം സ്ഥാനാര്‍ത്ഥി പി ജയരാജനെ 84,663 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് മുരളീധരന്‍ വിജയം സ്വന്തമാക്കിയത്. ബിജെപി സ്ഥാനാര്‍ത്ഥി വി കെ സജീവന് 80,128വോട്ടുകളാണ് നേടാനായത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ശക്തമായ മഴ, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ റെഡ് അലര്‍ട്ട്; ഇന്നും നാളെയും അതിതീവ്രം

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു