കേരളം

കെ സുരേന്ദ്രനെ ബിജെപിക്കാര്‍ തന്നെ കാലുവാരി ; കേന്ദ്രനേതൃത്വം അന്വേഷിക്കണമെന്ന് പി സി ജോര്‍ജ്

സമകാലിക മലയാളം ഡെസ്ക്

കോട്ടയം : പത്തനംതിട്ടയില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രനെ ഒപ്പം നടന്ന ബിജെപിക്കാര്‍ കാലുവാരിയെന്ന് പിസി ജോര്‍ജ് എംഎല്‍എ. ന്യൂനപക്ഷ മോര്‍ച്ചക്കാര്‍ വരെ ആന്റോ ആന്റണിക്ക് വോട്ടു ചെയ്യണമെന്ന് ആവശ്യപ്പെട്ടു. ന്യൂനപക്ഷങ്ങളെ കാര്യങ്ങള്‍ പറഞ്ഞു ബോധ്യപ്പെടുത്താന്‍ എന്‍ഡിഎയ്ക്ക് ആയില്ല. പത്തനംതിട്ടയിലെയും തിരുവനന്തപുരത്തെയും തോല്‍വി ബിജെപി കേന്ദ്രനേതൃത്വം അന്വേഷിക്കണമെന്നും പി സി ജോര്‍ജ്ജ് ആവശ്യപ്പെട്ടു. 

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പിസി ജോര്‍ജിന്റെ ജനപക്ഷം എന്‍ഡിഎയ്ക്ക് ഒപ്പമാണ് നിലകൊണ്ടത്. തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് ജോര്‍ജ് എന്‍ഡിഎയില്‍ ചേര്‍ന്നത്. എന്നാല്‍ പിസി ജോര്‍ജിന്റെ മണ്ഡലമായ പൂഞ്ഞാറില്‍ കെ സുരേന്ദ്രന്‍ മൂന്നാം സ്ഥാനത്താണ് എത്തിയത്. 

പൂഞ്ഞാറില്‍ ആന്റോ ആന്റണിയാണ് ഒന്നാമതെത്തിയത്. എല്‍ഡിഎഫ് രണ്ടാം സ്ഥാനത്തുമെത്തി. ശബരിമല സജീവ ചര്‍ച്ചയായ, ശബരിമല ക്ഷേത്രം ഉള്‍പ്പെടുന്ന പത്തനംതിട്ടയില്‍ ശക്തമായ ത്രികോണ മല്‍സരമാണ് നടന്നത്. ഇവിടെ കെ സുരേന്ദ്രന് വിജയസാധ്യത വരെ എന്‍ഡിഎ കണക്കുകൂട്ടിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ