കേരളം

നരേന്ദ്രമോദിക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുക്കാൻ കൊടിക്കുന്നിൽ സുരേഷ്; പ്രോ ടേം സ്പീക്കറായേക്കും 

സമകാലിക മലയാളം ഡെസ്ക്

കൊട്ടാരക്കര: പ്രധാനമന്ത്രിയായി നരേന്ദ്രമോദി സത്യപ്രതിജ്ഞ ചെയ്യുമ്പോൾ പ്രതിജ്ഞ ചൊല്ലിക്കൊടുക്കാനുള്ള ചുമതല മാവേലിക്കര എം പി കൊടിക്കുന്നിൽ സുരേഷിന്‌ ലഭിച്ചേക്കും. പ്രോ ടേം സ്പീക്കറാണ് പ്രധാനമന്ത്രിക്ക് സത്യപ്രതിജ്ഞ ചൊല്ലിനൽകേണ്ടത്. ലോക്‌സഭാംഗങ്ങളിൽ സീനിയോറിറ്റിയുള്ള ആളെയാണ് പ്രോ ടേം സ്പീക്കറായി നിയോ​ഗിക്കുക. 

കർണാടകയിൽനിന്നുള്ള മുനിയപ്പയായിരുന്നു കഴിഞ്ഞ സഭയിൽ സീനിയർ അംഗം. എന്നാൽ ഇക്കുറി മുനിയപ്പ ജയിക്കാത്തതിനാൽ കൊടിക്കുന്നിൽ പ്രോ ടേം സ്പീക്കറാകാൻ സാധ്യത ഏറെയാണ്. 

മാവേലിക്കരയില്‍ സിപിഐ സ്ഥാനാര്‍ത്ഥി ചിറ്റയം ഗോപകുമാറിനെ പിന്നിലാക്കിയാണ് കൊടിക്കുന്നില്‍ സുരേഷിന്റെ ജയം. 4,44,415 വോട്ടുകളാണ് കൊടിക്കുന്നില്‍ നേടിയത്. 3,79,277 വോട്ടുകളാണ് സിപിഐ സ്ഥാനാര്‍ത്ഥിക്ക് ലഭിച്ചത്. എൻഡിഎയ്ക്കായി രം​ഗത്തിറങ്ങിയ ബിഡിജെഎസ് സ്ഥാനാർഥി തഴവ സഹദേവന് 1,33,546 വോട്ടുകൾ മാത്രമാണ് നേടാനായത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

​ഇനി കെഎസ്ആർടിസി ഗവി യാത്രയ്ക്ക് ചെലവേറും; മേയ് 1 മുതൽ 500 രൂപ കൂട്ടും

തുഷാര്‍ ദേശ്പാണ്ഡെ എറിഞ്ഞുവീഴ്ത്തി; ഹൈദരാബാദിനെ പരാജയപ്പെടുത്തി ചെന്നൈ, പോയിന്റ് പട്ടികയില്‍ മൂന്നാമത്

ഇനി ഭൂമി തരംമാറ്റ അപേക്ഷകള്‍ വേഗത്തില്‍ തീര്‍പ്പാകും; ഡപ്യൂട്ടി കലക്ടര്‍മാര്‍ക്കും അധികാരം

ഭാര്യ പിണങ്ങിപ്പോയി; കഴുത്തിൽ കുരുക്കിട്ട് ഫെയ്സ്ബുക്ക് ലൈവിൽ; ഞെട്ടിച്ച് യുവാവിന്റെ ആത്മഹത്യ