കേരളം

യുവാവ് ട്രെയിന്‍ തട്ടി മരിച്ച സംഭവം: ഒരാള്‍ അറസ്റ്റില്‍

സമകാലിക മലയാളം ഡെസ്ക്

പറവൂര്‍: യുവാവ് ട്രെയിന്‍ തട്ടി മരിച്ച സംഭവത്തില്‍ പരവൂരില്‍  ഒരാള്‍ പിടിയിലായി. അപകടമരണമാണെന്ന് കരുതിയിരുന്ന സംഭവത്തില്‍, ദുരൂഹതയുണ്ടെന്ന് മരിച്ചയാളിന്റെ അമ്മയുടെ പരാതിപ്പെട്ടിരുന്നു. തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് സംഭവം പുറത്താകുന്നത്.

എപ്രില്‍ 17 നാണ് കലയ്‌ക്കോട് സ്വദേശി അശോകന്‍ പറവൂര്‍ മേല്‍ പാലത്തിനു താഴെ ട്രെയിന്‍ തട്ടി മരിക്കുന്നത്. കലയ്‌ക്കോട് സ്വദേശി മണികണ്ഠനെയാണ് അറസ്റ്റ് ചെയ്യതത്. സംഭവ ദിവസം ഇരുവരും മറ്റൊരു സുഹൃത്തും മദ്യപിച്ചിരുന്നു. ഇവിടെ വച്ച് ഇരുവരും തമ്മില്‍ വാര്‍ക്കു തര്‍ക്കം ഉണ്ടായി.  ഇതിനിടയില്‍ അശോകന്‍ ട്രാക്കിലേക്ക് വീഴുകയും ട്രെയിന്‍ തട്ടി മരിക്കുകയുമായിരുന്നു. 

പരിഭ്രാന്തനായ പ്രതി സ്ഥലത്തു നിന്നും ഓടി രക്ഷപ്പെട്ടു. സംഭവം അന്ന് തന്നെ പ്രതി കൂടെയുണ്ടായിരുന്ന സുഹൃത്തിനെ അറിയിച്ചിരുന്നു. ഇയാളായിരുന്നു അശോകന്റെ മൃതദേഹം പൊലീസിന് കാണിച്ചുകൊടുത്തത്. പൊലീസ് ഇയാളെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് സംഭവം പുറത്താകുന്നത്.

അശോകന്റെ അമ്മയായ ഓമന നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ മനപ്പൂര്‍വമല്ലാത്ത നരഹത്യ വകുപ്പ് ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്യതിരിക്കുന്നത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. സാക്ഷി മൊഴികളും മോബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണവും കേസില്‍ നിര്‍ണ്ണായകമായി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം

'ഒരു കാരണവും പറയാതെ എങ്ങനെ കരാര്‍ റദ്ദാക്കും?, നിക്ഷേപം നടത്തുന്നവര്‍ക്കു വരുമാനം വേണ്ടേ?': സുപ്രീംകോടതി

പ്ലസ് വണ്‍ അപേക്ഷ 16 മുതല്‍, ആദ്യ അലോട്ട്‌മെന്റ് ജൂണ്‍ അഞ്ചിന്‌; ക്ലാസുകള്‍ ജൂണ്‍ 24ന്

ഒരു കോടിയുടെ ഭാ​ഗ്യം കണ്ണൂരിൽ വിറ്റ ടിക്കറ്റിന്; ഫിഫ്റ്റി- ഫിഫ്റ്റി ലോട്ടറി ഫലം പ്രഖ്യാപിച്ചു

ചൂടല്ലേ... അല്‍പം സംരക്ഷണം കണ്ണിനും ആകാം