കേരളം

'സ്വന്തം നില ഇല്ലാതാവുമ്പോഴെ നിങ്ങള്‍ പഠിക്കൂ'; ബിജെപിയെ തെരഞ്ഞടുക്കാത്ത കേരളത്തോട് സെന്‍കുമാര്‍

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: തെരഞ്ഞെടുപ്പില്‍ അഭൂതപൂര്‍വമായ വിജയം നേടിയ നരേന്ദ്ര ദാമോദര്‍ദാസ് 'ഭാരതീയ' മോദിജിക്കും, അമിത്ഷായ്ക്കും, കോടിക്കണക്കിനു പ്രവര്‍ത്തകര്‍ക്കും,ഭാരതത്തെ തിരിച്ചറിഞ്ഞ ജനതക്കും അഭിനന്ദനങ്ങള്‍ നേര്‍ന്ന് മുന്‍ ഡിജിപി ടിപി സെന്‍കുമാര്‍. പാര്‍ശ്വവത്കരിക്കപ്പെട്ടിട്ടും നിത്യേന കൂടുതല്‍ ദരിദ്രമാക്കപ്പെട്ടിട്ടും, അതിന് ഉത്തരവാദികളായവരെ തന്നെ വീണ്ടുവിചാരമില്ലാതെ പിന്നെയും ജയിപ്പിച്ചയക്കുന്ന, രക്ഷിക്കാന്‍ വരുന്നവരെ തിരിച്ചറിയാന്‍ ചിന്താശേഷിയില്ലാത്ത കേരളത്തിലെ ചില സമുദായങ്ങള്‍ക്കും, സ്വാര്‍ത്ഥതയുടെ പര്യായമായ അവരുടെ നിത്യനേതാക്കള്‍ക്കും വന്ദനം. സ്വന്തം നില ഇല്ലാതാവുമ്പോഴേ നിങ്ങള്‍ പഠിക്കൂവെന്ന് സെന്‍കുമാര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

കേരളത്തില്‍ ബിജെപിയെ തോല്‍പ്പിക്കാന്‍ ഏറ്റവും പടപൊരുതി, നുണക്കഥകള്‍ ഒരുക്കിയ ചാനല്‍ ഉടമ ആര്‍ ചന്ദ്രശേഖര്‍ക്കും അഭിനന്ദനം. ബിജെപിയില്‍ നിന്നുകൊണ്ട് ബിജെപിക്കിട്ട് ഇത്ര പാര പണിയാമല്ലോ. ഇതു തുടക്കമാണ്. ശരിയായ ശത്രുവിനെ തിരിച്ചറിഞ്ഞുള്ള തുടക്കം. ഇനി മുന്നോട്ടെന്ന് സെന്‍കുമാര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

സെന്‍കുമാറിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം


അഭൂതപൂര്‍വമായ വിജയം നേടിയ നരേന്ദ്ര ദാമോദര്‍ദാസ് 'ഭാരതീയ' മോദിജിക്കും, അമിത്ഷായ്ക്കും, കോടിക്കണക്കിനു പ്രവര്‍ത്തകര്‍ക്കും,ഭാരതത്തെ തിരിച്ചറിഞ്ഞ ജനതക്കും അഭിനന്ദനങ്ങള്‍.

പാര്‍ശ്വവത്കരിക്കപ്പെട്ടിട്ടും നിത്യേന കൂടുതല്‍ ദരിദ്രമാക്കപ്പെട്ടിട്ടും, അതിന് ഉത്തരവാദികളായവരെ തന്നെ വീണ്ടുവിചാരമില്ലാതെ പിന്നെയും ജയിപ്പിച്ചയക്കുന്ന, രക്ഷിക്കാന്‍ വരുന്നവരെ തിരിച്ചറിയാന്‍
ചിന്താശേഷിയില്ലാത്ത കേരളത്തിലെ ചില സമുദായങ്ങള്‍ക്കും, സ്വാര്‍ത്ഥതയുടെ പര്യായമായ അവരുടെ നിത്യനേതാക്കള്‍ക്കും
വന്ദനം. സ്വന്തം നില ഇല്ലാതാവുമ്പോഴേ നിങ്ങള്‍ പഠിക്കൂ.

കേരളത്തില്‍ ബിജെപിയെ തോല്‍പ്പിക്കാന്‍ ഏറ്റവും പടപൊരുതി, നുണക്കഥകള്‍ 
ഒരുക്കിയ ചാനല്‍ ഉടമ ആര്‍ ചന്ദ്രശേഖര്‍ക്കും അഭിനന്ദനം. ബിജെപിയില്‍ നിന്നുകൊണ്ട് ബിജെപിക്കിട്ട് ഇത്ര പാര പണിയാമല്ലോ.
ഇതു തുടക്കമാണ്. ശരിയായ ശത്രുവിനെ തിരിച്ചറിഞ്ഞുള്ള തുടക്കം.

ഇനി മുന്നോട്ട്....!!
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്സഭാ തെരഞ്ഞെടുപ്പ്: മൂന്നാംഘട്ടം തുടങ്ങി; അമിത് ഷായ്‌ക്കൊപ്പം എത്തി വോട്ടുചെയ്ത് പ്രധാനമന്ത്രി, വിഡിയോ

പറന്നുയരുന്നതിന് 90 മിനിറ്റ് മുമ്പ് തകരാര്‍, സുനിത വില്യംസിന്റെ മൂന്നാം ബഹിരാകാശ ദൗത്യം മാറ്റിവെച്ചു

ഗാസയില്‍ സമാധാനം പുലരുമോ? വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിച്ച് ഹമാസ്, ഇസ്രയേല്‍ നിലപാട് നിര്‍ണായകം

രാത്രി വാഷിങ് മെഷീന്‍ ഓണ്‍ ചെയ്ത് ഉറങ്ങാന്‍ പോകുന്ന ശീലമുണ്ടോ? അരുത് ! നിര്‍ദേശവുമായി കെഎസ്ഇബി

കള്ളക്കടല്‍ പ്രതിഭാസം, ഇന്നും കടലാക്രമണത്തിന് സാധ്യത; ജാഗ്രതാ നിര്‍ദേശം