കേരളം

ഒളിച്ചോടിയിട്ടും ജനങ്ങളെ കുറ്റംപറഞ്ഞിട്ടും കാര്യമില്ല; ശബരിമല പ്രശ്നം തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചെന്ന് ​ഗണേഷ് കുമാർ 

സമകാലിക മലയാളം ഡെസ്ക്

കൊല്ലം: ശബരിമല പ്രശ്നം ലോക്സഭ തെര‍ഞ്ഞെടുപ്പില്‍ പ്രതിഫലിച്ചെന്ന് കേരള കോണ്‍ഗ്രസ് ബി നേതാവ് കെ ബി ഗണേഷ് കുമാര്‍ എംഎല്‍എ. ഇടതുമുന്നണിക്ക് തെറ്റുപറ്റി. ഒളിച്ചോടിയിട്ടും ജനങ്ങളെ കുറ്റംപറഞ്ഞിട്ടും കാര്യമില്ലെന്നും ഗണേഷ് കുമാര്‍ പത്തനാപുരത്ത് പറഞ്ഞു. 

ശബരിമല പ്രശ്നത്തില്‍ എന്‍എസ്എസ് നിലപാടായിരുന്നു ശരി. എസ്എന്‍ഡിപിയുടേതടക്കം എല്ലാ വിഭാഗങ്ങളുടെയും വോട്ട് യുഡിഎഫിന് ലഭിച്ചെന്നും എൽഡിഎഫ് കക്ഷി നേതാവായ ​ഗണേഷ്  കുമാര്‍ അഭിപ്രായപ്പെട്ടു.

ശബരിമല വിഷയം തെരഞ്ഞെടുപ്പിനെ ബാധിച്ചിട്ടില്ലെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയത്.  ഉണ്ടായിരുന്നെങ്കില്‍ ബിജെപിക്കായിരുന്നു ഗുണം കിട്ടേണ്ടിയിരുന്നത്. ശബരിമല പ്രശ്‌നം ഉയര്‍ത്തിയ പത്തനംതിട്ടയില്‍ അവരുടെ സ്ഥാനാര്‍ഥി മൂന്നാം സ്ഥാനത്തേക്കു പോയി. എന്നാല്‍ വിശ്വാസവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ തെറ്റിദ്ധാരണ സൃഷ്ടിക്കാന്‍ ശ്രമം നടന്നിട്ടുണ്ട്. അതിന്റെ ഭാഗമായി എന്തു സംഭവിച്ചുവെന്ന് പരിശോധിക്കുമെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത

ഉഷ്ണതരംഗം: തീവ്രത കുറയ്ക്കാന്‍ സ്വയം പ്രതിരോധം പ്രധാനം; മാര്‍ഗനിര്‍ദേശങ്ങള്‍