കേരളം

പിടിയിലാകാതിരിക്കാന്‍ സിസിടിവി ഹാര്‍ഡ് ഡിസ്‌ക് വരെ മോഷ്ടിച്ചു, അതിബുദ്ധിക്കിടെ സ്വന്തം ഫോണ്‍ മറന്നുവെച്ചു; യുവാവ് അറസറ്റില്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സൂപ്പര്‍മാര്‍ക്കറ്റില്‍ മോഷണം നടത്തിയ യുവാവ് പൊലീസ് പിടിയില്‍. കടയിലെ സിസിടിവി ക്യാമറയുടെ ഹാര്‍ഡ് ഡിസ്‌ക് വരെ എടുത്ത് തനിലേക്കുളള അന്വേഷണം നീളാതിരിക്കാന്‍ അതിബുദ്ധി കാണിച്ച യുവാവ് മൊബൈല്‍ ഫോണ്‍ മറന്നുവെച്ചതാണ് പൊലീസിന് തുമ്പായത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കളിയല്‍ സ്വദേശി സഞ്ചുവിനെ അറസ്റ്റ് ചെയ്തു.

കുലശേഖരത്തിനു സമീപം പിണന്തോടിലുള്ള ജോണ്‍ എബിനേസറുടെ ഉടമസ്ഥതയിലുള്ള സൂപ്പര്‍മാര്‍ക്കറ്റിലാണ് സംഭവം. കഴിഞ്ഞ ദിവസം രാത്രി കട പൂട്ടിപ്പോയ എബിനേസര്‍ ഇന്നലെ രാവിലെ കട തുറക്കാനെത്തിയപ്പോഴാണ് ഷട്ടറിലെ പൂട്ട് തകര്‍ന്ന നിലയില്‍ കണ്ടത്. 

പരിശോധനയില്‍ കടയില്‍ സൂക്ഷിച്ചിരുന്ന 60,000 രൂപയും വസ്തുക്കളും മോഷണം പോയതായി അറിയാന്‍ കഴിഞ്ഞു. കടയ്ക്കുള്ളിലുണ്ടായിരുന്ന സിസിടിവി ക്യാമറയുടെ ഹാര്‍ഡ് ഡിസ്‌ക്കും മോഷണം പോയി.കടയ്ക്കുള്ളില്‍ നിന്ന് ലഭിച്ച മൊബൈല്‍ ഫോണ്‍ നമ്പരില്‍ നിന്നും കിട്ടിയ വിലാസത്തെ പിന്തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതി പിടിയിലാകുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍