കേരളം

മസാലബോണ്ടിന് പിന്നാലെ ഡോളര്‍ ബോണ്ടും, ഡയാസ്പെറ ബോണ്ടും സര്‍ക്കാര്‍ ഇറക്കും ; സുപ്രധാന വെളിപ്പെടുത്തലുമായി മന്ത്രി തോമസ് ഐസക്ക്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : മസാല ബോണ്ട് ഇറക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനം ഏറെ വിവാദമായിരുന്നു. ലണ്ടന്‍ സ്‌റ്റോക് എക്‌സ്‌ചേഞ്ചില്‍ വെച്ച് മുഖ്യമന്ത്രി പിണറായി വിജയനാണ് മസാല ബോണ്ട് ലിസ്റ്റ് ചെയ്തത്. അടിസ്ഥാന സൗകര്യ വികസനത്തിന് ഫണ്ട് കണ്ടെത്തുക ലക്ഷ്യമിട്ട് കിഫ്ബിയാണ് മസാലബോണ്ട് ഇറക്കിയത്. എന്നാല്‍ മസാല ബോണ്ട് ഇറക്കിയ സര്‍ക്കാര്‍ നടപടി സംസ്ഥാനത്തിന്റെ കടക്കെണി വര്‍ധിപ്പിക്കുമെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. 

ഇതിനിടെ മസാലബോണ്ടിന് പുറമെ ഡോളര്‍ ബോണ്ടും, ഡയാസ്പെറ ബോണ്ടും സര്‍ക്കാര്‍ ഇറക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്ക് പറഞ്ഞു. സമകാലിക മലയാളത്തിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് തോമസ് ഐസക്ക് ഇക്കാര്യം വെളിപ്പെടുത്തിയത്. കിഫ്ബിയുടെ പണം കൊണ്ട് നടപ്പാക്കേണ്ട പദ്ധതികളില്‍ 28,000 കോടിയുടേത് ഇപ്പോള്‍ ടെണ്ടര്‍ വിളിക്കാന്‍ തയ്യാറായിരിക്കുകയോ ടെണ്ടര്‍ വിളിച്ചു കഴിഞ്ഞിരിക്കുകയോ ചെയ്തിരിക്കുന്നു. ബാക്കിയുള്ളവ എല്ലാം ഈ വര്‍ഷം പ്രവര്‍ത്തനപഥത്തിലേക്കു വരും. ഈ വര്‍ഷത്തെ ബില്ലുകള്‍ക്കു നല്‍കാനുള്ള പണം ഇതിനകം ഏര്‍പ്പാടു ചെയ്തു കഴിഞ്ഞിട്ടുണ്ട്. 

ഇതിനു പുറമേയാണ് ഇപ്പോള്‍ അന്തര്‍ദ്ദേശീയ വിപണിയില്‍നിന്നു ബോണ്ടുകള്‍ വഴി വായ്പ സമാഹരിക്കാന്‍ തീരുമാനിച്ചതെന്നും ധനമന്ത്രി തോമസ് ഐസക്ക് പറഞ്ഞു.  ഇങ്ങനെ വിദേശവിപണിയില്‍നിന്ന് ബോണ്ടുകള്‍ വഴി പണമെടുക്കുക എന്നതു വളരെ സങ്കീര്‍ണ്ണമായ പദ്ധതിയാണെന്നും ധനമന്ത്രി പറഞ്ഞു. തോമസ് ഐസക്കിന്റെ അഭിമുഖത്തിന്റെ പൂര്‍ണരൂപം പുതിയ ലക്കം സമകാലിക മലയാളം വാരികയില്‍ വായിക്കാം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

ഓള്‍റൗണ്ടര്‍ മികവുമായി ജഡേജ; പഞ്ചാബിനെ പിടിച്ചുകെട്ടി, ചെന്നൈക്ക് അനായാസ ജയം

പുൽക്കാടിന് തീപിടിച്ചു; അണച്ചപ്പോൾ കണ്ടത് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം

രാജകീയം, അതിസുന്ദരിയായി ചക്കി: താരപുത്രിയുടെ ആറ് വെഡ്ഡിങ് ലുക്കുകൾ

എസ് രാജേന്ദ്രനെ സന്ദര്‍ശിച്ച് ബിജെപി നേതാക്കള്‍; 'സന്ദര്‍ശനത്തില്‍ രാഷ്ട്രീയമില്ല'