കേരളം

കൊച്ചി നഗരത്തെ മുള്‍മുനയില്‍ നിര്‍ത്തി ഒന്നരമണിക്കൂര്‍; വ്യാപാര സ്ഥാപനങ്ങളില്‍ പടര്‍ന്ന തീ നിയന്ത്രണവിധേയം, മൂന്നു കടകള്‍ കത്തിനശിച്ചു

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ഒന്നര മണിക്കൂറോളം കൊച്ചി നഗരത്തെ ആശങ്കയുടെ മുള്‍മുനയില്‍ നിര്‍ത്തി ബ്രോഡ്‌വേയിലെ വ്യാപാര സ്ഥാപനത്തില്‍ പടര്‍ന്നുപിടിച്ച തീ  നിയന്ത്രണവിധേയം. ഒന്നരമണിക്കൂര്‍ നീണ്ട പരിശ്രമത്തിന് ഒടുവില്‍ ഫയര്‍ഫോഴ്‌സ് തീ അണച്ചു. ആളപായമില്ല. മൂന്ന് കടകള്‍ കത്തിനശിച്ചു. 

ഇന്ന് രാവിലെ പത്തുമണിയോടെയാണ് സംഭവം. കെ സി പപ്പു ആന്റ് സണ്‍സ് എന്ന  സ്ഥാപനത്തിന്റെ രണ്ടുനിലകെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. തയ്യല്‍ മെഷീന്‍ ഉള്‍പ്പെടെ വസ്ത്രവ്യാപാര ഉല്‍്പ്പനങ്ങളുടെ വില്‍പ്പന നടത്തുന്ന സ്ഥാപനത്തിലാണ് തീപിടിത്തമുണ്ടായത്.കെട്ടിടത്തിന്റെ രണ്ടാമത്തെ നിലയില്‍ നിന്നും തീയും കനത്തപുകയും ഉയരുകയായിരുന്നു. തീപിടിത്തതില്‍ സ്ഥാപനം കത്തിനശിച്ചു. ഇതിനിടെ സമീപത്തെ കടകളിലേക്കും തീ പടര്‍ന്നത് ആശങ്കയുളവാക്കി. ഇതില്‍ സമീപത്തെ രണ്ടു കടകളും കത്തിനശിച്ചു.

സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ ഫയര്‍ഫോഴ്‌സും തൊഴിലാളികളും നാട്ടുകാരും ചേര്‍ന്നാണ് തീ അണച്ചത്. ഒന്നരമണിക്കൂര്‍ നീണ്ട പരിശ്രമത്തിന് ഒടുവിലാണ് അഗ്നിശമന സേന തീ നിയന്ത്രണവിധേയമാക്കിയത്. തുടക്കത്തില്‍ അഗ്നിശമന സേനയുടെ ഒരു യൂണിറ്റ് മാത്രമാണ് തീ അണയ്ക്കാന്‍ ഉണ്ടായിരുന്നത്. തീ മറ്റു കടകളിലേക്കും പടര്‍ന്ന് ആളിക്കത്തിയതോടെ കൂടുതല്‍ യൂണിറ്റുകളെ സ്ഥലത്തെത്തിച്ച് നിയന്ത്രണവിധേയമാക്കുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

കൊയിലാണ്ടി പുറംകടലില്‍ ഇറാനിയന്‍ ബോട്ട് പിടിച്ചെടുത്ത് കോസ്റ്റ് ഗാര്‍ഡ്

ഓള്‍റൗണ്ടര്‍ മികവുമായി ജഡേജ; പഞ്ചാബിനെ പിടിച്ചുകെട്ടി, ചെന്നൈക്ക് അനായാസ ജയം

പുൽക്കാടിന് തീപിടിച്ചു; അണച്ചപ്പോൾ കണ്ടത് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം

രാജകീയം, അതിസുന്ദരിയായി ചക്കി: താരപുത്രിയുടെ ആറ് വെഡ്ഡിങ് ലുക്കുകൾ