കേരളം

നിയമസഭാ ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കം; ആദ്യ ദിനത്തില്‍ മാണി അനുസ്മരണം; നാല് നിയുക്ത എംപിമാര്‍ സഭയില്‍ എത്തും

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം; സംസ്ഥാന നിയമസഭയുടെ ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കമാകും. അന്തരിച്ച കേരള കോണ്‍ഗ്രസ് നേതാവ് കെ.എം മാണിയുടെ അനുസ്മരണം മാത്രമാകും ആദ്യ ദിവസം ഉണ്ടാവുക. ജൂലൈ അഞ്ചു വരെയാണ് സമ്മേളനം. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ എംപിമാരായി തെരഞ്ഞെടുക്കപ്പെട്ട നാല് എംഎല്‍എമാര്‍ സഭയിലെത്തും. 

കെ. മുരുളീധരന്‍, അടൂര്‍ പ്രകാശ്, ഹൈബി ഈഡന്‍, എ.എം ആരിഫ് എന്നിവരാണ് നിയമസഭയിലെ നിയുക്ത എംപിമാര്‍. എംഎല്‍എ സ്ഥാനം രാജിവെക്കാന്‍ ഇവര്‍ക്ക് രണ്ടാഴ്ചത്തെ സമയമുണ്ട്. സമ്മേളനത്തിന്റെ ആദ്യ ദിനങ്ങളില്‍ നാലുപേരും സഭയിലെത്തുന്നുണ്ട്. 

ഭരണകക്ഷി കനത്ത പരാജയം ഏറ്റുവാങ്ങിയതിന്റെ പ്രതിരോധത്തിന് ഇടയിലാണ് സമ്മേളനം. അതിനിടെ തെരഞ്ഞെടുപ്പിലെ വിജയം പ്രതിപക്ഷത്തിന്റെ ആത്മവിശ്വാസം കൂട്ടും. എംഎല്‍എ മാരുടെ എണ്ണം കുറഞ്ഞെങ്കിലും എല്‍ഡിഎഫിനെതിരേയുള്ള പോരാട്ടം ശക്തമാക്കാനാണ് കോണ്‍ഗ്രസ് തീരുമാനം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി