കേരളം

'അത് കേരളത്തിന്റെ മനസാക്ഷിയുടെ വാക്കുകൾ' ; അബ്ദുള്ളക്കുട്ടിയെ ബിജെപിയിലേക്ക്  ക്ഷണിച്ച്  കെ സുരേന്ദ്രൻ

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കോൺ​ഗ്രസ് നേതാവ് എ പി അബ്ദുള്ളക്കുട്ടി പ്രധാനമന്ത്രിയെ കുറിച്ച് പറഞ്ഞത് കേരളത്തിന്റെ മനസാക്ഷിയുടെ വാക്കുകളാണെന്ന് കെ സുരേന്ദ്രൻ. സംസ്ഥാനത്തെ മഹാഭൂരിപക്ഷം ജനങ്ങളുടെയും മനസിലുള്ളതാണ് അബ്ദുള്ളക്കുട്ടി തുറന്ന് പറഞ്ഞതെന്നും അദ്ദേഹം സ്വകാര്യ ചാനൽ ചർച്ചയിൽ വ്യക്തമാക്കി. സ്ഥാനമാനങ്ങൾ ഒന്നും പ്രതീക്ഷിച്ചല്ല അബ്ദുള്ളക്കുട്ടി മോദിയെ കുറിച്ച് നല്ലത് പറഞ്ഞതെന്ന് തീർച്ചയാണെന്നും പാർട്ടിയിലേക്ക് സ്വാ​ഗതം ചെയ്യുന്നതായും  ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കൂടിയായ കെ സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

എന്നാൽ ആത്മാർത്ഥതയുള്ള നേതാവാണ് പ്രധാനമന്ത്രിയെന്നും വികസനത്തിന്റെ രാഷ്ട്രീയം കോൺ​ഗ്രസ് തിരിച്ചറിഞ്ഞില്ലെങ്കിൽ തിരിച്ചടിയുണ്ടാകുമെന്നും അബ്ദുള്ളക്കുട്ടി ആവർത്തിച്ചു. മോദിയുടെ വിജയത്തിന് അടിസ്ഥാനം അദ്ദേഹം നടത്തിയ വികസനപ്രവർത്തനങ്ങളാണ് എന്ന തന്‍റെ നിലപാടിൽ മാറ്റമില്ല. തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുമ്പോൾ സ്വന്തമായ ബോധ്യങ്ങൾ മറച്ച് വയ്ക്കേണ്ടി വന്നതാണെന്നും അത് രാഷ്ട്രീയ ബാധ്യതയാണെന്നും അബ്ദുള്ളക്കുട്ടി വ്യക്തമാക്കിയിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍