കേരളം

മസാല ബോണ്ട് വിവാദം; നിയമസഭയില്‍ പ്രത്യേക ചര്‍ച്ച

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കിഫ്ബിക്കു പണം കണ്ടെത്തുന്നതിന് മസാല ബോണ്ടുകള്‍ ഇറക്കിയതിനെക്കുറിച്ചു നിയമസഭയില്‍ പ്രത്യേക ചര്‍ച്ച നടക്കും. ഇതു സംബന്ധിച്ച പ്രതിപക്ഷത്തിന്റെ ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചു. ഇന്നത്തെ നടപടിക്രമങ്ങളില്‍ ശ്രദ്ധ ക്ഷണിക്കലിനും സബ്മിഷനുകള്‍ക്കും ശേഷം മസാല ബോണ്ട് ഇറക്കിയതിനെക്കുറിച്ചു പ്രത്യേക ചര്‍ച്ചയാവാമെന്ന് സര്‍ക്കാര്‍ അറിയിക്കുകയായിരുന്നു.

മസാല ബോണ്ട് ഇറക്കിയതിനെക്കുറിച്ച് സഭാ നടപടികള്‍ നിര്‍ത്തിവച്ചു ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് കെഎസ് ശബരീനാഥന്‍ അടിയന്തര പ്രമേയത്തിനു നോട്ടിസ് നല്‍കിയിരുന്നു. ഇതിനുള്ള മറുപടിയിലാണ് പ്രത്യേക ചര്‍ച്ചയാവാമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയത്.

കിഫ്ബിക്കു പണം കണ്ടെത്താന്‍ സര്‍ക്കാര്‍ മസാല ബോണ്ടുകള്‍ ഇറക്കിയതു വിവാദമായിരുന്നു. നേരത്തെ വൈദ്യുതി നവീകരണ കരാറുമായി ബന്ധപ്പെട്ട അഴിമതി ആരോപണം ഉയര്‍ന്ന എസ്എന്‍സി ലാവലിനുമായി ബന്ധമുള്ള കനേഡിയന്‍ കമ്പനിയാണ കിഫ്ബി ബോണ്ടുകള്‍ വാങ്ങിയത്. ഈ ഇടപാടിന്റെ വ്യവസ്ഥകള്‍ ദൂരൂഹമാണെന്നാണ് പ്രതിപക്ഷത്തിന്റെ ആക്ഷേപം. മസാല ബോണ്ടിന്റെ പലിശ അധികമാണെന്നും ഇത് സര്‍ക്കാരിന് അധിക ബാധ്യത വരുത്തിവയ്ക്കുമെന്നും പ്രതിപക്ഷം പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി