കേരളം

കോടികളുടെ സ്വര്‍ണ്ണക്കവര്‍ച്ചയ്ക്ക് പദ്ധതിയിട്ടു; പക്ഷെ, മോഷ്ടാക്കള്‍ക്ക് പറ്റിയത് വന്‍ അബദ്ധം!

സമകാലിക മലയാളം ഡെസ്ക്

മലപ്പുറം : കോടികളുടെ സ്വര്‍ണ്ണക്കവര്‍ച്ചയ്‌ക്കെത്തിയ മോഷ്ടാക്കള്‍ക്ക് പക്ഷെ പിണഞ്ഞത് വന്‍ അബദ്ധം. ജ്വല്ലറിയെന്ന് കരുതി മോഷ്ടാക്കള്‍ കയറിയത് കവര്‍ച്ചയ്‌ക്കെത്തിയതു സ്വര്‍ണം പൂശിയ ആഭരണങ്ങള്‍ വില്‍ക്കുന്ന കടയില്‍!. തിരൂര്‍ പൂങ്ങോട്ടുകുളത്തെ കടയില്‍ ഇന്നലെ പുലര്‍ച്ചെയാണ് കവര്‍ച്ച നടന്നത്. 

മോഷണത്തിനു പിന്നില്‍ ഇതര സംസ്ഥാനക്കാരായ മൂന്നുപേര്‍ ആണെന്നാണ് പൊലീസിന്റെ നിഗമനം. സ്വര്‍ണാഭരണങ്ങളെന്നു തെറ്റിദ്ധരിച്ചാണ് ഇവര്‍ കവര്‍ച്ച നടത്തിയതെന്ന് പൊലീസ് പറയുന്നു. നാലു ലക്ഷം രൂപയുടെ ആഭരണങ്ങള്‍ നഷ്ടമായിട്ടുണ്ട്. അതേസമയം മോഷ്ടിച്ചത് യഥാര്‍ഥ സ്വര്‍ണമായിരുന്നെങ്കില്‍ കോടികളുടെ നഷ്ടമുണ്ടാകുമായിരുന്നുവെന്നും പൊലീസ് സൂചിപ്പിച്ചു. 

പുലര്‍ച്ചെ കടയുടെ പൂട്ടുപൊളിച്ച് മൂന്നംഗ സംഘം അകത്തു കടക്കുന്നതിന്റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍നിന്നും പൊലീസിന് ലഭിച്ചിട്ടുണ്ട്. സ്വര്‍ണം പൂശിയ ആഭരണങ്ങള്‍ക്കു പുറമേ 5000 രൂപയും ആഭരണങ്ങളില്‍ പൂശാന്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണവും നഷ്ടമായിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ