കേരളം

വിലക്കില്ല; കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ചര്‍ച്ചകളില്‍ പങ്കെടുക്കാം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം:  കോണ്‍ഗ്രസ് നേതാക്കളും വക്താക്കളും ചാനലുകളില്‍ ചര്‍ച്ചകള്‍ക്ക് പങ്കെടുക്കുന്നതിന് എഐസിസി മാധ്യമ വിഭാഗം ഏര്‍പ്പെടുത്തിയ വിലക്ക് കേരളത്തിന് ബാധകമല്ല. കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ചര്‍ച്ചകളില്‍ പങ്കെടുക്കാന്‍ അനുമതി ലഭിച്ചതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. എഐസിസിസിയുടെ തീരുമാനം വന്നതിന് പിന്നാലെ പ്രതിപക്ഷ നേതാവും കെ.പി സി സി പ്രസിഡന്റും ഹൈക്കമാന്റുമായി സംസാരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണു തീരുമാനം. 

കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഒരു മാസത്തേക്കാണ് വിലക്ക് ഏര്‍പ്പെടുത്തിയത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രാജി പ്രഖ്യാപനത്തില്‍ ഉറച്ചുനില്‍ക്കുന്നതുമായി ബന്ധപ്പെട്ട് ഉണ്ടായ പ്രതിസന്ധിയെ കുറിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ ചാനല്‍ ചര്‍ച്ചകളില്‍ പരസ്പര വിരുദ്ധമായ നിലപാട് എടുക്കുന്നതിനാലാണ് ഈ നീക്കമെന്നാണ് വിവരം.

നേരത്തെ തിരഞ്ഞെടുപ്പ് തോല്‍വിയുമായി ബന്ധപ്പെട്ട് പരസ്യ പ്രതികരണത്തിന് നില്‍ക്കരുതെന്ന് നേതാക്കന്മാര്‍ക്ക് കോണ്‍ഗ്രസ് നിര്‍ദേശം നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് രാഹുല്‍ രാജി നല്‍കിയതും രാജിയില്‍ ഉറച്ചു നില്‍ക്കുകയും ചെയ്തത്. ഇതുമായി ബന്ധപ്പെട്ട് ചില വക്താക്കള്‍ വളരെ പരസ്പര വിരുദ്ധമായി പ്രതികരിച്ചതാണ് മാധ്യമ വിലക്കിലേക്ക് കാര്യങ്ങള്‍ നീങ്ങിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി